വേഷപ്പകര്‍ച്ചയുടെ ബോല്‍ഡ്‌നസ് കൊണ്ട് ആരാധകരെ ഹരം കൊള്ളിച്ച തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. നടനും നിര്‍മാതാവുമായ ചെന്നൈ സ്വദേശി വീരേന്ദര്‍ ചൗധരിയാണ് വരന്‍. വിവാഹ വിവരം നമിത തന്നെയാണ് ആരാധകരെ അറിയിച്ചത്.
ഞങ്ങള്‍ നവംബര്‍ 24ന് വിവാഹിതരാവുകയാണെന്നും എല്ലാവരു ഇതുവരെ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറുന്നതായും നമിതയും വീരേന്ദറും വീഡിയോയില്‍ പറയുന്നു. വിവാഹം ഇന്‍സ്റ്റഗ്രമിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലും നമിത മനസ് തുറന്നു.
തന്റേത് ഒരു അറേഞ്ച്ഡ് ലൗ മാര്യേജാണെന്നും സുഹൃത്തായ ശശിധര്‍ ബാബു വഴിയാണ് പരിചയപ്പെട്ടതെന്നും നമിത പറയുന്നു. അവന്റെ സ്‌നേഹവും പിന്തുണയുമാണ് തന്റെ ജീവിതം അര്‍ഥപൂര്‍ണമാക്കുന്നതെന്നും നമിത തുറന്നടിക്കുന്നു.

