Asianet News MalayalamAsianet News Malayalam

'ഐ ലവ് യു' പറഞ്ഞ മോഹന്‍ലാലിനോട് 'നീ പോ മോനേ ദിനേശാ' എന്ന് നാദിയ ; വീഡിയോ കാണാം

നടന്‍ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയാണ് നാദിയ. 'ലാലേട്ടനെ ഒന്ന് കാണണം'- ഇതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം.

when nadiya gets the golden opportunity to meet mohanlal
Author
thiruvananthapuram, First Published Jan 21, 2019, 1:04 PM IST

നടന്‍ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയാണ് നാദിയ. 'ലാലേട്ടനെ ഒന്ന് കാണണം'- ഇതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹം സാധിക്കുക മാത്രമല്ല, തന്‍റെ ഇഷ്ടതാരത്തിനോട് സംസാരിക്കാനും ഫോട്ടോ എടുക്കാനും പറ്റിയതിന്‍റെ സന്തോഷത്തിലാണ് കുവൈറ്റ് സ്വദേശിനിയായ നാദിയ. ജന്മനായുളള വൈകല്യം മൂലം വീല്‍ചെയറിന്‍റെ സഹായത്തോടെയാണ് 36കാരിയായ നാദിയ ജീവിക്കുന്നത്.

ഒരു പരിപാടിക്ക് വേണ്ടി മോഹന്‍ലാല്‍ കുവൈറ്റില്‍ എത്തിയപ്പോഴാണ് നാദിയ കാണാനെത്തിയത്. ഒരു  ടെലിവിഷന്‍ ചാനല്‍ വഴി നാദിയെ പറ്റി മോഹന്‍ലാല്‍ അറിയുകയും പരിപാടിക്കിടെ കാണാന്‍ ക്ഷണിക്കുകയുമായിരുന്നു. സ്റ്റേജിലേക്ക് കയറാന്‍ സാധിക്കാത്തതിനാല്‍ നാദിയയുടെ അടുക്കലേക്ക് മോഹന്‍ലാല്‍ എത്തുകയായിരുന്നു. മുട്ടുകുത്തിനിന്ന് നാദിയോട് സംസാരിക്കുന്ന മോഹന്‍ലാലിന്‍റെ വീഡിയോയയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. 

ഇഷ്ട താരം അടുത്ത് വന്നപ്പോള്‍ നാദിയയുടെ കണ്ണുകള്‍ നിറഞ്ഞു. അത് മറച്ചുവെച്ച് നാദിയ ലാലേട്ടന്‍റെ തന്നെ സിനിമയായ വന്ദനത്തിലെ ഡയലോഗ് പറഞ്ഞു,"എന്നോട് പറ ഐ ലവ് യു എന്ന്". ചിരിച്ചുകൊണ്ട് അവളോട് മോഹന്‍ലാല്‍ ഐ ലവ് യു പറഞ്ഞു. പിന്നെ ലാലേട്ടന്‍റെ സിനിമയിലെ ഡയലോഗുകളും നാദിയ പറഞ്ഞു. ഒടുവില്‍ നീ പോ മോനേ ദിനേശാ എന്നും നാദിയ പറ‌ഞ്ഞു.  നെറുകയില്‍ ഒരു ഉമ്മ നല്‍കിയാണ് അവളെ മോഹന്‍ലാല്‍ മടക്കി അയച്ചത്. 

കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴിലുളള അഹമ്മദി ആശുപത്രിയില്‍ ജനിച്ച നാദിയ അനാഥയാണ്. നേഴ്സുമാരാണ് നാദിയയെ പരിചരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നേഴ്സുമാരില്‍ നിന്നാണ് നാദിയ ഭാഷ പഠിച്ചത്, മലയാളവും. അങ്ങനെ മലയാള സിനിമകള്‍ കണ്ടു. മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയുമായി. 

when nadiya gets the golden opportunity to meet mohanlal

Follow Us:
Download App:
  • android
  • ios