ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി ഉലകനായകന്‍ കമലഹാസനും. താൻ നേതാവായാൽ എന്തുചെയ്യുമെന്ന് സൂചിപ്പിക്കുന്നതാണ് എട്ട് വരി കവിത പുറത്തുവിട്ടാണ് കമല്‍ രാഷ്ട്രീയ പ്രവേശന സൂചന നല്‍കിയത്. മുഖ്യമന്ത്രി, നേതാവ് എന്നീ അർഥമുള്ള ‘മുതൽവർ’ എന്ന തലക്കെട്ടിലാണ് കമലഹാസൻ കവിത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
നമ്മൾ രാജാക്കൻമാരല്ലെന്ന് തിരിച്ചറിയുക, നമ്മൾ വികാരപരമായി പ്രതികരിക്കരുത്, കാരണം നമ്മൾ നിങ്ങളെ പോലെ രാജാക്കൻമാരല്ല. അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി നമ്മൾ പോരാട്ടം തുടരും, നമ്മൾ (ജനങ്ങൾ) തീരുമാനിക്കുന്ന ദിവസം നമ്മൾ മുഖ്യമന്ത്രിയാകും.
ഞങ്ങൾ അടിമകളാണെന്ന് കരുതരുത്.എന്നിങ്ങനെയാണ് കവിത തുടരുന്നത്. വൈകാതെ താൻ സുപ്രധാന പ്രഖ്യാപനം നടത്തുമെന്നും കമലഹാസൻ പറയുന്നു. അടുത്തിട സ്റ്റൈൽ മന്നൻ രജനികാന്തും രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
