കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിന് ശേഷം സംഘടനയുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ തങ്ങൾക്ക് വേവലാതിയൊന്നുമില്ലെന്ന് സിനിമയിലെ പുതിയ സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ ഡബ്ല്യൂസിസി നിലപാട് അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ യോഗത്തിൽ ചർച്ചയായില്ല എന്നത് വസ്തുതയാണ്. അന്വേഷണം നടക്കുന്ന കേസ് ഒരു സംഘടനയുടെ യോഗത്തിൽ ചർച്ച ചെയ്യുന്നതിന്‍റെ അസാംഗത്യം എല്ലാവർക്കും അറിയുമായിരിക്കും. ഇക്കാര്യത്തിൽ ഡബ്ല്യൂസിസിയും അമ്മയും ഔചിത്യം പാലിച്ചു. അമ്മയുടെ യോഗത്തിൽ ഭൂരിഭാഗം പേരും സഹപ്രവർത്തകയെ ആക്രമിച്ച സംഭവം അപലപിച്ചുവെന്നും പോസ്റ്റിൽ പറയുന്നു. 

ചലച്ചിത്ര മേഖലയിൽ അമ്മയടക്കമുള്ള സംഘടനകൾക്ക് ഒപ്പം തിരുത്തൽ ശക്തിയായി നിലകൊള്ളണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.