യാമി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്
ബോളിവുഡ് താരസുന്ദരി യാമി ഗൗതമിനാണാണ് ദുരനുഭവമുണ്ടായത്. ഭക്ഷണം കഴിക്കാനായി യാമിയും സഹോദരി സുരിലിയും ഒരുമിച്ച് ഹോട്ടലിലെത്തിയപ്പോള് സെര്ബിയയിലാണ് സംഭവമുണ്ടായത്. അടിവസ്ത്രം കാണുന്ന തരത്തിലുള്ള വേഷമാണ് യാമിയുടെ സഹോദരിയും നടിയുമായ സുരിലി ധരിച്ചിരുന്നത്.
ഇത്തരത്തില് ഇറക്കമില്ലാത്ത വസ്ത്രങ്ങള് ധരിക്കുന്നവരെ ഹോട്ടലില് കയറ്റാനാകില്ലെന്ന് അറിയിച്ച ശേഷം ഇവരെ ഇറക്കിവിടുകയായിരുന്നു. യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെർബിയയിൽ എത്തിയതായിരുന്നു സുരിലി. യാമി തന്നെയാണ് ഇക്കാര്യം സോഷ്യല് മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
