ആദ്യം പഠിച്ചിട്ടുവരൂ, എന്നിട്ട് ചോദിക്കൂ- ടിവി റിപ്പോര്‍ട്ടറോട് കയര്‍ത്ത് ഇല്യാന

റെയ്‍ഡ് എന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ഇല്യാന ഡിക്രൂസ്. ഒരു പ്രമോഷൻ പ്രോഗ്രാമിനിടെ ടിവി റിപ്പോര്‍ട്ടറോട് ഇല്യാന ഡിക്രൂസ കയര്‍ത്തതാണ് പുതിയ വാര്‍ത്ത. തന്റെ പേര് തെറ്റായി പറഞ്ഞതാണ് ഇല്യാന ഡിക്രൂസയെ ചൊടിപ്പിച്ചത്.

ആദ്യം പഠിച്ചിട്ടുവരൂ, എന്നിട്ട് ചോദ്യങ്ങള്‍ ചോദിക്കൂവെന്നായിരുന്നു ഇല്യാന ഡിക്രൂസ പറഞ്ഞത്. പേര് തെറ്റിച്ച് പറയുന്നത് ബുദ്ധിമുട്ടാണ്- ഇല്യാന ഡിക്രൂസ് പറഞ്ഞു. ഇല്യാന ഡിക്രൂസ് എന്നതിന് പകരം ഇല്യാന ഡിസൂസ എന്നായിരുന്നു ടിവി റിപ്പോര്‍ട്ടര്‍ അഭിസംബോധന ചെയ്‍തത്. അജയ്‍ ദേവ്‍ഗണ്‍ ആണ് റെയ്‍ഡിലെ നായകൻ. അജയ്‍ ദേവ്‍ഗണിന്റെ ഭാര്യയായിട്ടാണ് ഇല്യാന ഡിക്രൂസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.