യുവതലമുറ പാരമ്പര്യവും സംസ്‍ക്കാരവും മറക്കുന്നുവെന്ന് രജനികാന്ത്. തന്റെ പുതിയ ചിത്രമായ 2.0ത്തിന്റെ മ്യൂസിക് ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു രജനികാന്ത്.

രാജ്യത്തിന്റെ ഭാവിയെ കുറിച്ചും മാതൃഭാഷയെ കുറിച്ചും ചിന്തിക്കുന്നവരാണ് ഇപ്പോഴത്തെ എല്ലാവരും. ആ അര്‍ഥത്തില്‍ പുതിയ തലമുറയെ എനിക്ക് ഇഷ്‍ടമാണ്. പക്ഷേ അവര്‍ നമ്മുടെ പാരമ്പര്യവും സംസ്‍ക്കാരവും മറന്നുകൊണ്ടിരിക്കുന്നു. സന്തോഷകരമായ ഒരു ജീവിതം നയിക്കണമെങ്കില്‍ എപ്പോഴും നമ്മുടെ വേരുകളെ കുറിച്ച് ഓര്‍മ്മയുണ്ടായിരിക്കണം- രജനികാന്ത് പറഞ്ഞു.

അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരായിരിക്കും ജീവിതത്തില്‍ വിജയിക്കുകയെന്നും രജനികാന്ത് പറഞ്ഞു. ഒരു അവസരം കിട്ടുക എന്നത് വിഷമകരമാണ്. പക്ഷേ ആ അവസരം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ അതിലും വലിയ മണ്ടത്തരമില്ല- രജനികാന്ത് പറഞ്ഞു.

ഷങ്കര്‍ ആണ് 2.0 സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാര്‍ വില്ലനായി എത്തുമ്പോള്‍ എമി ജാക്സണാണ് നായിക.