'ചോളിക്കേ പീച്ചേ മുതല്‍ പ്രേം രത്തന്‍ പായേ' വരെ ന്യൂയോര്‍ക്ക് ന​ഗരത്തെ പുളകം കൊള്ളിച്ച് ക്യൂ പാര്‍ക്ക്

ന്യൂയോർക്ക്: ബോളിവുഡിലെ എക്കാലത്തെയും നിത്യഹരിത ഗാനങ്ങല്‍ക്കൊപ്പം ചുവടുവെക്കുന്ന ന്യൂയോര്‍ക്കുകാരന്റെ വീഡിയോയാണ് ഇപ്പാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ അറിയപ്പെടുന്ന യൂട്യൂബറായ ക്യൂ പാര്‍ക്കാണ് ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചത്. മൂന്ന് മുതല്‍ അര മണിക്കൂര്‍വരെ ദൈർഘ്യമുള്ളതാണ് ഈ വീഡീയോ.

വീണ്ടും ജനങ്ങള്‍ കാണാനും കേൾക്കാനും കൊതിക്കുന്ന ബോളിവൂഡിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ പ്രേം രത്തന്‍ ധന്‍ പായോ, ചോളിക്കേ പീച്ചേ, ധൂം, ചമക് ചലോ, ബദ്രി കി ദുല്‍ഹാനിയ എന്നീ ഗാനങ്ങളുടെ നൃത്ത ചുവടുകൾക്കാണ് ന്യൂയോര്‍ക്ക് സിറ്റി വേദിയായത്. 

ആറ് ദിവസങ്ങള്‍ക്ക് മുമ്പ് യൂട്യൂബില്‍ ഇട്ട വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. എന്നാൽ ഫേസ്ബുക്കിലൂടെ ഈ വീഡിയോ മൂന്ന് മില്യണിലേറെ ആളുകള്‍ കാണുകയും 51,000 തവണ ഷേയര്‍ ചെയ്യുകയും ചെയ്തു. 'എനിക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല' എന്നാണ് ഒരു യൂട്യൂബ് പ്രേക്ഷകന്‍ വീഡിയോക്ക് താഴെ കമന്റിട്ടിരിക്കുന്നത്.