മുംബൈ: വീണ്ടും മലയാളം പാട്ടുമായി ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന ഗാനം പാടി നിരവധി മലയാളികളെയാണ് ഈ കൊച്ചു മിടുക്കി ആരാധകരാക്കി മാറ്റിയത്.
സിവയില്‍ നിന്ന് ആദ്യമായി ഒരു മലയാള ഗാനം കേട്ടപ്പോള്‍, എങ്ങനെയാണ് സിവ മലയാളം പഠിച്ചതെന്നായിരുന്നു എല്ലാവരുടെയും സംശയം. എന്നാല്‍ ആരാധകരുടെ ആ സംശയത്തിന് മറുപടി ലഭിച്ചതിനാല്‍ മറ്റു ചോദ്യങ്ങളില്ലാതെ സിവയുടെ കൊഞ്ചിയുള്ള ഗാനം ആസ്വദിക്കുകയാണ് എല്ലാരും.
സുഖമില്ലാതിരുന്നിട്ടും ചുമച്ച് കൊണ്ട് പാടുന്ന സിവയെ ആരാധകര്‍ വീണ്ടും ഏറ്റെടുത്തു. ഒട്ടും സുഖമില്ല, എങ്കിലും പാടുന്നു എന്ന അടിക്കുറിപ്പോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

