ദില്ലി: 'ഇനി മുതല്‍ ഡോക്‌ടര്‍മാരെ പോലെ ഫാര്‍മസിസ്റ്റുകള്‍ക്കും ക്ലിനിക്കുകള്‍ ആരംഭിക്കാം'. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ഒരു പത്രവാര്‍ത്ത സഹിതമുള്ള ഈ പ്രചാരണം. വാര്‍ത്ത കണ്ട് നിരവധി പേരാണ് സംശയം ഉന്നയിക്കുന്നത്. ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ കേന്ദ്ര സര്‍ക്കാര്‍. 

പ്രചാരണം ഇങ്ങനെ

 

ഒരു പത്ര വാര്‍ത്തയാണ് വൈറല്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ഫാര്‍മസിസ്റ്റുകള്‍ക്കും ക്ലിനിക്ക് ആരംഭിക്കാന്‍ അനുമതി എന്ന തലക്കെട്ടിലാണ് വാര്‍ത്ത. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ പത്രക്കട്ടിംഗ് ഷെയര്‍ ചെയ്തത്. 

വസ്‌തുത

എന്നാല്‍ പ്രചാരണങ്ങള്‍ തികച്ചും അസംബന്ധമാണ്. ഫാര്‍മസി ആക്‌ടും ഫാര്‍മസി പ്രാക്‌ടീസ് ചട്ടങ്ങളും ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ ഫാര്‍മസിസ്റ്റുകളെ അനുവദിക്കുന്നില്ല എന്നതാണ് വസ്‌തുത. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ്(പിഐബി ഫാക്ട് ചെക്ക്) ഇക്കാര്യം വ്യക്തമാക്കിയത്. 

നിഗമനം

രാജ്യത്ത് ഇനിമുതല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ക്ലിനിക്ക് ആരംഭിക്കാന്‍ അനുമതി എന്ന വാര്‍ത്ത വ്യാജമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​