ടീ ഷർട്ടിന്‍റെ അളവ് കണ്ടാലറിയാം, ഫെലിപ്പ് ജഴ്സി വാങ്ങിയത് മകൾക്ക് വേണ്ടിയാണെന്നാണ് സോഷ്യൽ മീഡിയയിലെ വര്‍ത്തമാനം. ചർച്ച ചൂടുപിടിച്ചതോടെ, ലിയൊനോർ-ഗാവി കൗമാര പ്രണയത്തിന്‍റെ സുന്ദരകാവ്യങ്ങളാണ് ലാ റോജയിലാകെ നിറയുന്നത്.

ദോഹ: ലോകകപ്പിലെ സ്പാനിഷ് ഹീറോ ഗാവിക്ക് രാജകുടുംബവുമായുള്ള ബന്ധം എന്താണ്? ഫുട്ബോൾ പ്രണയകഥകളിലെ ടോപ് ട്രെൻഡിംഗിലാണ് ഗാവി-ലിയൊനോർ ചർച്ച. ഖത്തറിൽ സ്പെയിന്‍റെ കൗമാര താരമായി തിളങ്ങുകയാണ് 18 കാരൻ, പാബ്ലോ മാര്‍ട്ടിന്‍ പയസ് ഗാവിര എന്ന ഗാവി. കോസ്റ്റോറിക്കക്കെതിരായ ആദ്യ മത്സരത്തിലെ ഗോളോടെ, ലോക റെക്കോർഡിലേക്ക് നടന്നു കയറുകയും ചെയ്തു ഗാവി, എന്നാല്‍ ആദ്യ ഗോളോടെ റെക്കോര്‍ഡ് ബുക്കില്‍ മാത്രമല്ല സ്പാനിഷ് രാജകുമാരി ലിയൊനോറിന്‍റെ ഹൃദയത്തിലും ഗാവി ഇടം നേടിയെന്നാണ് പുതിയ വാർത്ത.

കോസ്റ്റോറിക്കക്കെതിരായ സ്പെയിനിന്‍റെ ആദ്യ മത്സരത്തിനുശേഷം പതിനേഴുകാരിയായ ലിയൊനോർ യുവതാരത്തോടുള്ള ആരാധന മൂത്ത് താരത്തിന്‍റെ ജേഴ്സി ഒപ്പിട്ട് വാങ്ങി. ഡ്രസ്സിംഗ് റൂമിലെത്തി സ്നേഹ സമ്മാനം നേരിട്ട് കൈപ്പറ്റിയതാകട്ടെ, ഖത്തറിലുണ്ടായിരുന്ന ലിയൊനോറിന്‍റെ അച്ഛനും സ്പാനിഷ് രാജാവുമായ ഫെലിപ്പ് ആറാമനും.ഡ്രസ്സിംഗ് റൂമിൽ വച്ച് ഫെലിപ്പ് ഗാവിയിൽ നിന്ന് ജേഴ്സി വാങ്ങുന്ന ചിത്രം സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

Scroll to load tweet…

ടീ ഷർട്ടിന്‍റെ അളവ് കണ്ടാലറിയാം, ഫെലിപ്പ് ജഴ്സി വാങ്ങിയത് മകൾക്ക് വേണ്ടിയാണെന്നാണ് സോഷ്യൽ മീഡിയയിലെ വര്‍ത്തമാനം. ചർച്ച ചൂടുപിടിച്ചതോടെ, ലിയൊനോർ-ഗാവി കൗമാര പ്രണയത്തിന്‍റെ സുന്ദരകാവ്യങ്ങളാണ് ലാ റോജയിലാകെ നിറയുന്നത്.

'കംപ്ലീറ്റ് സ്ട്രൈക്കര്‍, ദ ഫിനമിന'; കുപ്പായത്തിന്‍റെ കളർ നോക്കി ഡീ ഗ്രെഡ് ചെയ്യുന്നതിൽപരം ഉപദ്രവം വേറെയില്ല

തെക്കൻ വെയ്ൽസിലെ യുഡബ്ല്യുസി അറ്റ്‍ലാന്‍റിക് കോളേജിലെ വിദ്യാർത്ഥിയാണ് ലിയൊനോർ. ലിയൊനോറിന്‍റെ കോളേജ് ഫയൽ മുഴുവൻ ഗാവിയുടെ ചിത്രങ്ങളെന്നാണ് മറ്റൊരു റിപ്പോർട്ട്. ഏതായാലും ലോകകപ്പ് കഴിഞ്ഞെത്തുന്ന കൗമാര താരത്തിന് ഇനി എല്ലാം കൊണ്ടും രാജകീയ ജീവിതമെന്നാണ് അണിയറയിലെ കഥ.

യൂറോപ്പിലെയും ബാഴ്സലോണയിലെയും അടുത്ത സൂപ്പര്‍ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് ഗാവി. കോസ്റ്റോറിക്കക്കെതിരെ ഏഴ് ഗോളിന്‍റെ വിജയം ആഘോഷിച്ചാണ് സ്പെയിന്‍ ലോകകപ്പ് പോരാട്ടം തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ സ്പെയിനിനെ ജര്‍മനി സമനിലയില്‍ തളച്ചിരുന്നു. അടുത്ത മാസം രണ്ടിന് ജപ്പാനെതിരെയാണ് സ്പെയിനിന്‍റെ അടുത്ത മത്സരം.