Asianet News MalayalamAsianet News Malayalam

സെമിത്തേരിയിലെ കൂടുകളിൽ പൂച്ചകള്‍, ആട്ടിറച്ചിക്ക് പകരം നൽകിയത് പൂച്ചയിറച്ചി, പിടിയിലായത് വന്‍ ഇറച്ചി മാഫിയ

അലഞ്ഞ് തിരിയുന്ന പൂച്ചകളാണോ അതോ വളര്‍ത്തുപൂച്ചകളെയാണോ ഇത്തരത്തില്‍ ഇറച്ചിയാക്കി വിറ്റിരുന്നതെന്ന കാര്യം ഇനിയും വ്യക്തമല്ല

Police in China have rescued more than 1000 cats from being slaughtered and sold as pork or mutton etj
Author
First Published Oct 27, 2023, 11:31 AM IST

സാഗ്ജിയേഗാങ്: ആട്ടിറച്ചിയും പന്നിയിറച്ചിയുമെന്ന പേരില്‍ വിറ്റിരുന്നത് പൂച്ചയിറച്ചി. പൊലീസ് ഇടപെടലില്‍ രക്ഷപ്പെട്ടത് ആയിരത്തിലേറെ പൂച്ചകള്‍. ചൈനയിലെ സാഗ്ജിയേഗാങ് നഗരത്തിലെ കിഴക്കന്‍ മേഖലയിലാണ് സംഭവം. മേഖലയിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഗുരുതര ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് പൊലീസ് വിശദമാക്കുന്നത്. അലഞ്ഞ് തിരിയുന്ന പൂച്ചകളാണോ അതോ വളര്‍ത്തുപൂച്ചകളെയാണോ ഇത്തരത്തില്‍ ഇറച്ചിയാക്കി വിറ്റിരുന്നതെന്ന കാര്യം ഇനിയും വ്യക്തമല്ല.

സോസേജുകളിലും ബാര്‍ബിക്യൂ ഇനങ്ങളിലും സ്കീവേഴ്സുകളിലുമാണ് പൂച്ചയിറച്ച വ്യാപകമായി ആട്ടിറച്ചിയെന്നും പന്നിയിറച്ചിയെന്ന പേരിലും ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വളരെ രഹസ്യമായി മേഖലയിലെ ഒരു സെമിത്തേരിയിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. പൂച്ചക്കടത്തിനേക്കുറിച്ച് രഹസ്യ വിവരം ലഭിച്ച ചില മൃഗാവകാശ പ്രവര്‍ത്തകരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. മരം കൊണ്ട് നിര്‍മ്മിച്ച പെട്ടികളിലാക്കിയ പൂച്ചകളെ ട്രെക്കുകളിലേക്ക് ലോഡ് ചെയ്യുന്നതിനിടയിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്.

രക്ഷിച്ച പൂച്ചകളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി. രണ്ട് വര്‍ഷം മുന്‍പ് ചൈനീസ നഗരമായ ഷെന്‍സെന്‍ പൂച്ചയിറച്ചിയും നായയുടെ ഇറച്ചിയും ഭക്ഷിക്കുന്നത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 30 മില്യണ്‍ നായകളെ ഇറച്ചി ആവശ്യത്തിനായി ഏഷ്യയില്‍ കൊലപ്പെടുത്തുന്നുവെന്നാണ് മൃഗാവകാശ സംഘടനകള്‍ വിശദമാക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കിഴക്കൻ യൂറോപ്പിൽ നിന്ന് അൻഡോറ വഴി സ്‌പെയിനിലേക്ക് അനധികൃതമായി മൃഗങ്ങളെ ഇറക്കുമതി ചെയ്ത സംഘം പിടിയിലായിരുന്നു. പട്ടിയും പൂച്ചയും അടക്കം നാന്നൂറിലേറെ മൃഗങ്ങളെയാണ് സംഘം അനധികൃതമായി സ്പെയിനിലേക്ക് ഇറക്കുമതി ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios