പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും.

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും.

അത്തരത്തില്‍ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കൊളാജിന്‍ ഉല്‍പാദനത്തെ തടസപ്പെടുത്തുകയും ചര്‍മ്മത്ത് ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

2. പിസ

ശുദ്ധീകരിച്ച വെളുത്ത മാവിൽ നിന്ന് ഉണ്ടാക്കുന്ന പിസയില്‍ ഗ്ലൂറ്റൻ കൂടുതലാണ്. ഇവയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ പിസയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

3. റെഡ് മീറ്റ്

റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കൊളാജന്‍ ഉല്‍പാദനത്തെ കുറയ്ക്കുകയും മുഖത്ത് ചുളിവുകള്‍ വരുത്തുകയും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഇവയുടെ ഉപയോഗവും പരമാവധി കുറയ്ക്കുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.