Asianet News MalayalamAsianet News Malayalam

രോഗ പ്രതിരോധശേഷി കൂട്ടാനും നല്ല ഉറക്കത്തിനും രാത്രി കുടിക്കേണ്ട നാല് പാനീയങ്ങള്‍...

നമ്മുടെ ഉറക്കവും രോഗപ്രതിരോധ സംവിധാനങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

Bedtime drinks to include in your routine for better immunity azn
Author
First Published Oct 30, 2023, 7:06 PM IST

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടാന്‍ ശ്രമിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

നമ്മുടെ ഉറക്കവും രോഗപ്രതിരോധ സംവിധാനങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാനും നന്നായി ഉറങ്ങാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

മഞ്ഞള്‍ പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍-ഫംഗല്‍- വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനുമെല്ലാം പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. രാത്രി മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ല ഉറക്കത്തിനും സഹായിക്കും. 

രണ്ട്... 

ഇഞ്ചി ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ആണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും.

മൂന്ന്...

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഗ്രീന്‍ ടീ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നല്ല ഉറക്കം ലഭിക്കാനും ഗ്രീന്‍ ടീ രാത്രി കുടിക്കുന്നത് നല്ലതാണ്. 

നാല്...

പെപ്പർമിന്‍റ് ടീ ​​ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് പെപ്പർമിന്‍റ് ടീ കുടിക്കുന്നത് നല്ലതാണ്. കുരുമുളകില്‍ 
ആന്‍റി വൈറൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios