ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ മുഖത്ത് കാണുന്ന പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ നമ്മുക്ക് തടയാന്‍ കഴിയും. 

മുഖത്തെ പ്രായക്കൂടുതലാണോ പ്രശ്നം? ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ മുഖത്ത് കാണുന്ന പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ നമ്മുക്ക് തടയാന്‍ കഴിയും. അത്തരത്തില്‍ യുവത്വമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. തക്കാളി

തക്കാളിയിലെ ലൈക്കോപിന് ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ഓറഞ്ച്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു ഫ്രൂട്ടാണ് ഓറഞ്ച്. ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിലെ വരൾച്ച, ചുളിവുകള്‍ എന്നിവയെ അകറ്റുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. 

3. ബദാം 

ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. 

4. സോയാബീന്‍സ് 

സോയാബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിലെ വരൾച്ച, ചുളിവുകള്‍ എന്നിവയെ അകറ്റുകയും ചര്‍മ്മം യുവത്വമുള്ളതാകാനും സഹായിക്കും. 

5. പപ്പായ 

വിറ്റാമിനുകളായ എ, ബി, സി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും കഴിക്കേണ്ട ഒരൊറ്റ ഫ്രൂട്ട്