Asianet News MalayalamAsianet News Malayalam

ഈ ഉരുളക്കിഴങ്ങില്‍ ഒന്ന് സൂക്ഷിച്ചുനോക്കിയേ, എന്തെങ്കിലും കുഴപ്പമുണ്ടോ? വൈറലായി പോസ്റ്റ്

സംഭവം വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ഇത് എങ്ങനെ കഴിക്കുമെന്നാണ് പലരും ചോദിക്കുന്നത്. 

Can you spot what is wrong with this potato
Author
First Published Nov 19, 2022, 12:59 PM IST

ഒരു ഉരുളക്കിഴങ്ങിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഉരുളക്കിഴങ്ങ് ഇത്രയ്ക്ക് വൈറലാകാന്‍ എന്തിരിക്കുന്നു എന്നായിരിക്കും ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ ഇവിടെ ഈ ഉരുളക്കിഴങ്ങില്‍ ഒന്ന് സൂക്ഷിച്ചുനോക്കിയാല്‍ സംഭവം മനസ്സിലാകും. 

അത് യഥാര്‍ത്ഥത്തില്‍ ഒരു കേക്കാണ്. ഉരുളക്കിഴങ്ങിന്‍റെ രൂപത്തില്‍ ചെയ്ത കേക്കാണിത്. ഓസ്ട്രേലിയയില്‍ നിന്നും നിക്കോള സാലിനസ് ആണ് തന്‍റെ ഈ കേക്ക് പരീക്ഷണത്തിന്‍റെ ചിത്രങ്ങള്‍ ഫേസ് ബുക്കിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഉരുളക്കിഴങ്ങ് ആണെന്നേ പറയൂ എന്നാണ് ആളുകളുടെ അഭിപ്രായം. 

Can you spot what is wrong with this potato

ഭക്ഷണ വിഭവങ്ങളില്‍ നടത്തുന്ന ഇത്തരത്തിലുള്ള പരീക്ഷണങ്ങളുടെ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അവയില്‍ കേക്കില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പലപ്പോഴും മികച്ച പ്രതികരണങ്ങളാണ് നേടാറുള്ളത്. അത്തരത്തില്‍ കേക്കില്‍ പല രൂപങ്ങള്‍ തയ്യാറാക്കുന്നതും മറ്റും നാം കണ്ടിട്ടുള്ളതാണ്. അത്തരമൊരു കേക്ക് പരീക്ഷണത്തിന്‍റെ വീഡിയോ അടുത്തിടെ സൈബര്‍ ലോകത്ത് ഹിറ്റായിരുന്നു. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന  ഡിഷ് സ്പോഞ്ചിന്‍റെ മാതൃകയില്‍ തയ്യാറാക്കിയ ഒരു കേക്കിന്‍റെ വീഡിയോ ആണ് വൈറലായത്. പുറം ഭാഗത്ത് പച്ചയും അകത്ത് മഞ്ഞ നിറത്തിലുമാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 

ഫുഡ് ബ്‌ളോഗറായ ആന്‍ഡ്രി സാര്‍വോണോ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കണ്ടാല്‍ ഡിഷ് വാഷ് സ്പോഞ്ചായി തോന്നുമെങ്കിലും കഴിക്കാന്‍ നല്ല രുചിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.  സംഭവം വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ഇത് എങ്ങനെ കഴിക്കുമെന്നാണ് പലരും ചോദിക്കുന്നത്. കേക്ക് പ്രേമികള്‍ക്ക് സംഭവം തീരെ പിടിച്ചിട്ടില്ല എന്നാണ് കമന്‍റ് ബോക്സ് കാണുമ്പോള്‍ മനസ്സിലാകുന്നത്. 

Also Read: 1.36 കോടി രൂപയുടെ ബില്ല് പങ്കുവച്ച് സാള്‍ട്ട് ബേ; ഒരു ഗ്രാമത്തിന്‍റെ പട്ടിണി മാറ്റാമായിരുന്നെന്ന് വിമര്‍ശനം

Follow Us:
Download App:
  • android
  • ios