അറിയാതൊന്ന് ചെറിയൊരു മുളക് കഴിച്ചാല്‍ തന്നെ സഹിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഇവിടെയൊരു യുവാവ്. കാനഡ സ്വദേശിയായ മൈക് ജാക് എന്ന യുവാവാണ് എരിവ് കഴിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയത്. 

കരോലിന റീപ്പര്‍ എന്നറിയപ്പെടുന്ന ഏറ്റവും എരിവുമുള്ള മുളക് ചുരുങ്ങിയ സമയത്തിനുള്ളില്‍ കഴിച്ചാണ് മൈക് റെക്കോര്‍ഡ് നേടിയത്. പത്ത് സെക്കന്റിനുള്ളിലാണ് മൈക് ഈ മുളക് കഴിച്ചുതീര്‍ത്തത്.

 

അഞ്ചരഗ്രാമോളം ഭാരമുള്ള മൂന്ന് കരോലിന റീപ്പര്‍ മുളകുകളാണ് മൈക് കഴിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രചരിക്കുന്ന മൈകിന്‍റെ വീഡിയോയും വൈറലായിരിക്കുകയാണ്. 

 

Also Read: ഒരു മിനിറ്റില്‍ തലകൊണ്ട് തുറന്നത് 68 ഗ്ലാസ് ബോട്ടിലുകൾ; റെക്കോര്‍ഡ് നേടി യുവാവ്...