Asianet News MalayalamAsianet News Malayalam

മുരിങ്ങപ്പൂവ് കഴിക്കുന്നത് ഈ രോഗത്തെ തടഞ്ഞേക്കാം...

മുരിങ്ങപ്പൂവിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിച്ചേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് മുരിങ്ങപ്പൂവ്. 

Drumstick flowers can manage high blood pressure azn
Author
First Published Oct 25, 2023, 10:09 PM IST

മുരിങ്ങയില പോലെ തന്നെ പോഷകഗുണമുള്ളതാണ് മുരിങ്ങപ്പൂവും. മുരിങ്ങപ്പൂവിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിച്ചേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് മുരിങ്ങപ്പൂവ്. ഇവ ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും  ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

കാത്സ്യം, അയേണ്‍‌, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ മുരിങ്ങപ്പൂവ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്‍റി ഇൻഫ്ലമേറ്ററി  ഗുണങ്ങളുള്ള മുരിങ്ങപ്പൂവ് സന്ധിവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുരിങ്ങയുടെ പൂവ് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

മുരിങ്ങപ്പൂവ് മാത്രമല്ല, ആന്‍റി ഓക്സിഡന്‍റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങയിലയും മുരങ്ങയ്ക്കയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും. അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവർ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.  

Also read: ദിവസവും ഓട്മീല്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍‌...

youtubevideo

 

Follow Us:
Download App:
  • android
  • ios