നമ്മള്‍ ഒരു ദിവസം കഴിക്കുന്ന പല ഭക്ഷണത്തിലെയും പ്രധാന ചേരുവയാണ് സവാള. എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നവരെ എപ്പോഴും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ് ഈ സവാളയോ ഉള്ളിയോ അരിയുന്നത്. കണ്ണുനീറുന്നത് തന്നെയാണ് പ്രധാന കാരണം. എന്നാൽ കണ്ണ് നനയാതെ പെട്ടെന്ന് എങ്ങനെ സവാളയുടെ തൊലി കളയാമെന്നാണ് ഒരാള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ കാണിക്കുന്നത്.

ഒറ്റയടിക്ക് സവാളയുടെ തൊലികളയുന്ന വഴിയാണിത്. ജെയിംസ് രെമ്പോ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പകുതി മുറിച്ച തൊലി കളയാത്ത സവാള മേശയില്‍ വച്ച് ശക്തിയായി ഇടിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. 

സവാള രണ്ടായി പൊട്ടി തോല് പെളിഞ്ഞു വരുന്നതും വീഡിയോയില്‍ കാണാം. 'ഞാന്‍ സവാളയുടെ തൊലി കളയുന്നത് ആളുകള്‍ ആസ്വദിക്കട്ടെ...' എന്നാണ് ജെയിംസ് വീഡിയോക്കൊപ്പം കുറിച്ചത്. വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. 

 

 

ഇതിന് മുന്‍പും ഇത്തരത്തിലുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ആസ്ട്രേലിയൻ  കുക്കായ  ജെയ്‌സി ബസോ അടുത്തിടെ  തന്റെ ടിക് ടോക്കിലൂടെ പങ്കുവച്ചതും സമാനമായ ഒരു വീഡിയോ ആയിരുന്നു. 

ഈ വീഡിയോയില്‍ ആദ്യം സവാളയുടെ തൊലി കളഞ്ഞതിന് ശേഷം നെടുകെ രണ്ടായി മുറിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ശേഷം സമാന്തരമായി അരിയണം. തുടർന്ന് കുത്തനെ ഒരേ വീതിയിൽ വേഗത്തില്‍ അരിഞ്ഞു കഷണങ്ങളാക്കാനും പറയുന്നു. 

 

@jayceebaso

Here’s a lil hack for dicing an onion super quickly 🧅🤠 (If you haven’t seen it already)

♬ Savage - Megan Thee Stallion

 

അരിയുന്നതിന് മുന്‍പ് സവാള കുറച്ച് സമയം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കണ്ണിനുണ്ടാകുന്ന ഇത്തരം അസ്വസ്ഥകളില്‍ നിന്ന്  രക്ഷിക്കും എന്നാണ് ജെയ്‌സി പറയുന്നത്.

Also read: ഉള്ളി കഴിക്കുന്നത് കൊണ്ടും ചില ഗുണങ്ങളുണ്ട്; അറിയാം നാല് കാര്യങ്ങള്‍...