ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് പ്രഭ കൈലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
അവക്കാഡോ സാൻഡ്‌വിച്ച് വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബ്രെഡ് - 4 പീസുകൾ
അവക്കാഡോ- ഒരെണ്ണം
ബട്ടർ ഫ്രൂട്ട് - 1
ഉള്ളി - 1/2 കപ്പ്
തക്കാളി - 1/2 കപ്പ്
പച്ചമുളക് - 2 എണ്ണം
ഒലിവ് ഓയിൽ - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അവക്കാഡോ ഒന്നു മുറിച്ച് അതിന്റെ ഉള്ളിലെ പൾപ്പ് മാത്രമായിട്ട് എടുത്ത് അതിലേക്ക് കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് സ്മാഷ് ചെയ്തെടുക്കുക. അതിലേക്ക് പച്ചമുളക്, തക്കാളി, ഒലീവ് ഓയിൽ, കുരുമുളകുപൊടി, ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേണമെങ്കിൽ കുറച്ചുകൂടി ഒലീവ് ഓയിലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിനെ നമുക്ക് ബ്രെഡിനുള്ളിലേയ്ക്ക് നിറച്ചു കൊടുത്തതിനു ശേഷം ബട്ടർ പുരട്ടി ഇതിനെ നന്നായിട്ടൊന്ന് ദോശക്കല്ലിലേയ്ക്ക് വെച്ച് ചൂടാക്കിയെടുക്കാം.

