കൂൺ കൊണ്ട് പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഒരു സൂപ്പ് തയ്യാറാക്കാം. ജീജ പി വി തയ്യാറാക്കിയ പാചകക്കുറിപ്പ്

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

സൂപ്പ് പ്രിയരാണോ നിങ്ങൾ? എങ്കിൽ വെറെെറ്റിയായൊരു സൂപ്പ് തയ്യാറാക്കിയാലോ?. കൂൺ കൊണ്ട് പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഒരു സൂപ്പ് തയ്യാറാക്കാം. 

 വേണ്ട ചേരുവകൾ

1) കൂൺ. 1 കപ്പ്
2) കാരറ്റ് 1 എണ്ണം
3) നേന്ത്രക്കായ. 1 എണ്ണം
4)നെയ്യ്. ½ സ്പൂൺ
5)ചെറുനാരങ്ങ. 1 എണ്ണം
6)ഉപ്പ്. ആവശ്യത്തിന് 
7)സോയ സോസ്. 1½ സ്പൂൺ
8) തക്കാളി സോസ് 1½ സ്പൂൺ

9 ) ഇഞ്ചി ഒരു കഷ്ണം 
10) വെളുത്തുള്ളി 15 അല്ലി
11) കാന്താരി മുളക് 7 - 8 എണ്ണം
12) വയനയില or സർവസുഗന്ധി 
13) പുതിനയില ഒരു പിടി 
ഇവയെല്ലാം കൂടി മിക്സിയുടെ ജാറിൽ ചതച്ചെടുത്ത് മാറ്റിവയ്ക്കുക. 

തയ്യാറാക്കുന്ന വിധം

ആദ്യം പാനിൽ നെയ്യ് ഒഴിച്ചു വെളുത്തുള്ളി മൂപ്പിച്ചെടുക്കുക. ശേഷം കാരറ്റ്, നേന്ത്രക്കായ എന്നിവ ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം ചതചുവച്ച അരപ്പ് ചേർക്കുക. ശേഷം കൂൺ ചേർത്ത് മിക്സ് ചെയ്യുക. സോയ സോസും ടൊമാറ്റോ സോസും ചേർക്കുക. ആവിശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ചെറുനാരങ്ങ നീരു ചേർത്ത് മിക്സ് ചെയ്തു ഇറക്കി വയ്ക്കുക. 

ഇതിൻ്റെ രുചി ഒന്ന് വേറെ തന്നെ/വെറും 5 മിനിറ്റിൽ ചൂട് സൂപ്പ് തയ്യാറാക്കാം/jeejays kitchen//taste 540

Asianet News Live | PP Divya | ADM Death | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live