അല്‍പം നിലക്കടല പതിവായി കഴിക്കുന്നതിലൂടെ ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. നിലക്കടലയില്‍ പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.  നിലക്കടല ഉപയോ​ഗിച്ച് ധാരാളം വിഭവങ്ങൾ തയ്യാറാക്കാറുണ്ടോ...നിലക്കടല കൊണ്ട് രുചികരമായ ലഡു തയ്യാറാക്കിയാലോ... 

കുട്ടികള്‍ക്കും ലഡു ഇഷ്ടമാണല്ലോ. പല രുചിയിലും നിറത്തിലുമുള്ള ലഡു കടകളില്‍ ലഭ്യമാണ്. എന്നാല്‍ അതില്‍ ചേര്‍ത്തിരിക്കുന്ന കളറുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ട് വീട്ടില്‍ തന്നെ ലഡു ഉണ്ടാക്കുന്നതാവും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. നിലക്കടല ഉപയോഗിച്ച് രുചികരമായ ലഡു ഉണ്ടാക്കിയാലോ....

വേണ്ട ചേരുവകൾ...

 നിലക്കടല( വറുത്ത് തോൽ കളഞ്ഞത്) 1/2 കിലോ
 ശർക്കര പാകത്തിന്
 തേങ്ങ ചിരകിയത് 1 കപ്പ്
ഉപ്പ്‌ നുള്ള്

 തയ്യാറാക്കേണ്ട വിധം...

 മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന നിലക്കടല ,ശർക്കര ,ചിരകി വച്ചിരിക്കുന്ന തേങ്ങ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് പൊടിച്ചെടുക്കുക. നന്നായി പൊടിച്ച ഉരുളകളാക്കി എടുക്കുക. വളരെ സ്വാദിഷ്ടമായ നിലക്കടല ലഡ്ഡു തയ്യാറായി...

തെങ്ങിൻ പൂക്കുല ലേഹ്യം വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

തയ്യാറാക്കിയത്:
രഞ്ജിത സഞ്ജയ്