ദീപാവലിയ്ക്ക് വീട്ടിൽ ഒരു ഈസി സ്വീറ്റ് തയ്യാറാക്കിയാലോ?. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ദീപാവലിയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ദീപാവലി കൂടുതൽ മധുരമുള്ളതാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു സ്പെഷ്യൽ സ്വീറ്റ്. 

വേണ്ട ചേരുവകൾ

  • കപ്പലണ്ടി 400 ഗ്രാം
  • ഏലയ്ക്ക 3 എണ്ണം 
  • ശർക്കരനീര് 250 ഗ്രാം (ശർക്കര അര ഗ്ലാസ് വെള്ളത്തിൽ ഉരുക്കിയെടുത്തത്)
  • പാൽ അര കപ്പ്
  • ഉപ്പ് കാൽ ടീസ്പൂൺ 
  • നെയ്യ് ഒരു ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം:-

വറുത്ത് തൊലികളഞ്ഞ കപ്പലണ്ടി മിക്സിയിലിട്ട്, അതിലേക്ക് ഏലക്കായ കൂടി ചേർത്ത് പൊടിച്ച് എടുക്കുക. ഇനി മറ്റൊരു പാനിൽ ശർക്കരനീര് ഒഴിച്ച് ഒരു നൂൽ പരുവം ആകുന്നത് വരെ വേവിക്കുക. അതിനുശേഷം അതിലേക്ക് പൊടിച്ചുവെച്ച കപ്പലണ്ടി ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് പാൽ ഒഴിച്ച് നല്ലതുപോലെ ഇളക്കി, ഉപ്പും നെയ്യും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. ഇനി നല്ലതുപോലെ ചൂടാറിക്കഴിഞ്ഞാൽ കുറച്ചു നട്സ് കൂടി ഇട്ട് ഇളക്കിയശേഷം ഉപയോഗിക്കാം.

വെറൈറ്റി ലെമൺ ഗ്രാസ് ചെമ്പരത്തി ചായ തയ്യാറാക്കാം; റെസിപ്പി

Asianet News Live | PP Divya | Naveen Babu | By-Election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്