വേണ്ട ചേരുവകൾ

തക്കാളി                           1 എണ്ണം
സവാള                             1 എണ്ണം 
കുരുമുളക് പൊടി            ആവശ്യത്തിന്
ഉപ്പ്                                  ആവശ്യത്തിന്
ബ്രെഡ്                            4 പീസ്          
ടൊമാറ്റോ സോസ്     ആവശ്യത്തിന്
ബട്ടർ                             ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

 ഒരു പീസ് ബ്രെഡിൽ തക്കാളി സ്ലൈസ് ചെയ്തു വയ്ക്കാം. മുകളിൽ അല്പം കുരുമുളക് പൊടിയും ഉപ്പും തൂവാം. 

 ഇനി സവാളയും കനം കുറച്ചു സ്ലൈസ് ചെയ്തു അതിന്റെ മുകളിൽ വയ്ക്കാം. വേറെ ഒരു പീസ് ബ്രെഡിൽ ടൊമാറ്റോ സോസ് തേയ്ക്കാം. ഇനി അത് മറ്റേതിന്റെ മുകളിൽ വയ്ക്കാം.

ശേഷം അത് രണ്ടു സൈഡും ബട്ടറിൽ മൊരിച്ചെടുക്കാം. അല്ലെങ്കിൽ സാൻവിച്ച് മേക്കറിൽ മൊരിച്ചെടുക്കാം.

 തക്കാളി സാൻഡ്‍വിച്ച് തയ്യാറായി...