Asianet News MalayalamAsianet News Malayalam

നേന്ത്രപ്പഴം പെട്ടെന്ന് ചീത്തയാകാതിരിക്കാന്‍ ഒരു പൊടിക്കൈ...

കറുപ്പ് നിറം കയറി, ഞെങ്ങിത്തുടങ്ങിയ പഴമാണെങ്കില്‍ വീട്ടിലാരും കഴിക്കാൻ കൂട്ടാക്കില്ല. മിക്കവാറും പേര്‍ക്ക് ഈ പാകത്തിലുള്ള പഴത്തിന്റെ മണം തന്നെ പിടിക്കില്ല. വെറും തറയില്‍ വച്ചാലും, പൊതിഞ്ഞുവച്ചാലും ഒന്നും ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷയില്ല
 

kitchen tip to keep banana fresh for two days
Author
Trivandrum, First Published Mar 23, 2019, 8:00 PM IST

മാര്‍ക്കറ്റില്‍ നിന്ന് ഒരു കിലോ നേന്ത്രപ്പഴം വാങ്ങിയാല്‍, അപ്പോഴത്തെ ഉപയോഗം കഴിഞ്ഞ് എടുത്തുവയ്ക്കുന്ന ബാക്കിയുള്ള പഴം പിറ്റേന്ന് വൈകീട്ടാകുമ്പോഴേക്ക് കറുപ്പ് നിറം പടര്‍ന്ന് അമിതമായി പഴുത്തുപോയിരിക്കും. വേനല്‍ക്കാലത്താണെങ്കില്‍ ഇത് പറയാനുമില്ല. 

കറുപ്പ് നിറം കയറി, ഞെങ്ങിത്തുടങ്ങിയ പഴമാണെങ്കില്‍ വീട്ടിലാരും കഴിക്കാനും കൂട്ടാക്കില്ല. മിക്കവാറും പേര്‍ക്ക് ഈ പാകത്തിലുള്ള പഴത്തിന്റെ മണം തന്നെ പിടിക്കില്ല. വെറും തറയില്‍ വച്ചാലും, പൊതിഞ്ഞുവച്ചാലും ഒന്നും ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷയില്ല. 

എന്നാല്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാന്‍ ഒരു ചെറിയ പൊടിക്കൈ ഉണ്ട്. വളരെ ലളിതമായ മാര്‍ഗമാണ്. പഴം ഉരിഞ്ഞെടുക്കുമ്പോള്‍ അതില്‍ ബാക്കിയിരിക്കുന്ന പഴങ്ങളുടെയെല്ലാം കടഭാഗം, അതായത് ഒരു പടല പഴമാണെന്നിരിക്കട്ടെ, അതിന്റെ തുടക്കത്തില്‍ തണ്ടോടുകൂടി അലൂമിനിയം ഫോയില്‍ പേപ്പര്‍ ചുറ്റുക. 

ഇതിനായി അല്‍പം വീതിയും നീളവുമുള്ള ഒരു കഷ്ണം അലൂമിനിയം ഫോയില്‍ പേപ്പറെടുക്കുക. ഇത് നാലാക്കി മടക്കി വേണം പഴത്തിന്റെ തണ്ടുഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് ചുറ്റാന്‍. ഒന്നല്ല, രണ്ട് ദിവസം വരെ പഴം യാതൊരു കേടും കൂടാതെയിരിക്കും.

kitchen tip to keep banana fresh for two days

Follow Us:
Download App:
  • android
  • ios