ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ബിൻസി ലെനിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വീട്ടില്‍ മാമ്പഴമുണ്ടോ? എങ്കില്‍, മാംഗോ ഷേക്ക് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പഴുത്ത മാങ്ങ - 2 എണ്ണം
വാനില ഐസ്ക്രീം - 3 സ്കൂപ്
തണുത്ത പാൽ - 1 കപ്പ്
ട്യൂട്ടി ഫ്രൂട്ടി- ആവശ്യത്തിന്
കശുവണ്ടി, പിസ്താ സ്ലൈസ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തു വക്കുക. ഇനി മറ്റൊരു മാങ്ങയും ഒരു സ്കൂപ് ഐസ്ക്രീമും തണുത്ത പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഷേക്ക് തയ്യാറാക്കുന്ന ഗ്ലാസ്സിലേക്കു ചെറുതാക്കി മുറിച്ചു വച്ച മാങ്ങാ കഷ്ണങ്ങൾ ഇടുക. ഇതിനു മുകളിലേക്ക് ട്യൂട്ടി ഫ്രൂട്ടി, കശുവണ്ടി, പിസ്താ സ്ലൈസ് എന്നിവ ആവശ്യത്തിന് ഇട്ടുകൊടുക്കുക. ഇതിനു മുകളിലേക്ക് നേരത്തെ അടിച്ചു വച്ച മാങ്ങയും ഐസ്ക്രീമും ഒഴിച്ച് കൊടുക്കുക. ശേഷം ഒരു സ്കൂപ് ഐസ്ക്രീം കൂടി ഇട്ടുകൊടുക്കാം. ഇതിനു മുകളിലായി ട്യൂട്ടി ഫ്രൂട്ടി, കശുവണ്ടി, പിസ്താ സ്ലൈസ് എന്നിവ ഇട്ടുകൊടുക്കാം. ഇതോടെ നമ്മുടെ ടേസ്റ്റി മാംഗോ മസ്താനി ഷേക്ക് റെഡി.

Also read: ടേസ്റ്റി മാംഗോ മില്‍ക്ക് ഷേക്ക് തയ്യാറാക്കാം; റെസിപ്പി


