ദഹനം കൂട്ടാനും എനര്‍ജി ലെവല്‍ ഉയര്‍ത്താനും മികച്ചതാണ് നാരങ്ങ വെള്ളം. ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാ വെള്ളം ഏറെ സഹായകമാണ്. 

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചായയോ കാപ്പിയോ കുടിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ ഇവ ശരീരത്തിനും ചര്‍മ്മത്തിനും എപ്പോഴും ഗുണം ചെയ്യണമെന്നില്ല. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

നാരങ്ങ വെള്ളം...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളാജൻ ഉൽപാദനത്തിനും ഇവ സഹായിക്കും. ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍‌പ്പെടുത്താം. കൂടാതെ ദഹനം കൂട്ടാനും എനര്‍ജി ലെവല്‍ ഉയര്‍ത്താനും മികച്ചതാണ് നാരങ്ങ വെള്ളം. ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാ വെള്ളം ഏറെ സഹായകമാണ്. ഉപാപചയ പ്രവർത്തനം വര്‍ധിപ്പിക്കാൻ ഇത് ഏറെ നല്ലതാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് നാരങ്ങ നീരും ഒരു ടീസ്പൂൺ തേനും ചേർക്കുക. ഇനി ഈ വെള്ളം വെറും വയറ്റിൽ കുടിക്കാം. 

ഗ്രീൻ ടീ...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ ഗ്രീന്‍ ടീ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ എന്ന ആന്റിഓക്സിഡന്റുകൾ‌ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. 

മഞ്ഞള്‍ പാല്‍...

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

നെല്ലിക്കാ ജ്യൂസ്...

വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചർമ്മത്തിന്‍റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്കാ ജ്യൂസ് പതിവായി കുടിക്കാം. 

ഇളനീര്‍...

വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ ഇളനീർ. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന്​ കഴിയും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: അവല്‍ കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം