കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാൻ ഇതാ ഒരു ഈസി റെസിപ്പി
കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാൻ പറ്റിയ ഒരു ഈസി റെസിപ്പി...

കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ നൽകേണ്ടത് വളരെ പ്രധാനമാണ്. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാൻ പറ്റിയ ഒരു ഈസി റെസിപ്പിയാണ് ഇനി പറയാൻ പോകുന്നത്...
വേണ്ട ചേരുവകൾ...
കടലപരിപ്പ് ഒരു സ്പൂൺ
ഉഴുന്നുപരിപ്പ് ഒരു സ്പൂൺ
കറിവേപ്പില ഒരു തണ്ട്
ഉപ്പ് പാകത്തിന്
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി ഒരു കഷ്ണം
കടല ഒരു പിടി
ലെമൺ ഒന്ന്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
റൈസ് സേവ ഒരു പാക്കറ്റ്
തയ്യാറാക്കേണ്ട വിധം :-
ആദ്യം റൈസ് നൂഡിൽസ് തിളപ്പിച്ച വെള്ളത്തിൽ പൊട്ടിച്ച് ഇടുക .അതിൽ കുറച്ചു ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക.പെട്ടെന്ന് തന്നെ അത് വെള്ളം ഊറ്റിയെടുക്കുക.ഇങ്ങനെ ചെയ്യുന്നത് ന്യൂഡിൽസ് നന്നായി ഉതിർന്നു കിട്ടാൻ വേണ്ടിയിട്ടാണ്. ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടലപ്പരിപ്പ് , ഇഞ്ചി, പച്ചമുളക്, ഉഴുന്നുപരിപ്പ്,കടല,കറിവേപ്പില എല്ലാം നന്നായി ഒന്ന് ഫ്രൈ ചെയ്യുക. .ഇനി റൈസ് നൂഡിൽസ് ഇട്ട് എല്ലാം നന്നായി മിക്സ് ആക്കുക.ഉപ്പും കുറച്ച് ചേർത്ത് വളരെ നന്നായി അത് ഉലർത്തി എടുക്കുക അവസാനം ഒരു ലെമൺ ജ്യൂസ് ചേർത്ത് ഒന്ന് യോജിപ്പിക്കുക. ഇതിൽ സ്വാദ് വ്യത്യസ്തമാക്കുന്നത് ലെമൺ ജ്യൂസ് ആണ്.
തയ്യാറാക്കിയത്:
ശുഭ