ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള നാരങ്ങ, ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതുകൂടാതെ നാരങ്ങയ്‌ക്ക് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്.
ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ. നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള നാരങ്ങ, ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതുകൂടാതെ നാരങ്ങയ്‌ക്ക് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ഇവിടെയിതാ, നാരങ്ങയുടെ, അധികമാര്‍ക്കും അറിയാത്ത ഒരു ഗുണത്തെ കുറിച്ചാണ് പറയുന്നത്.
ഒരു നാരങ്ങയെടുത്ത് നാലായോ രണ്ടായോ മുറിച്ച് മുറിയുടെ ഓരോ മൂലയ്‌ക്കും വെച്ചുനോക്കൂ. അതിന്റെ ഗന്ധം തികച്ചും ഉന്മേഷം നല്കുന്നതാണെന്ന് അനുഭവിച്ചറിയാം. സമ്മര്‍ദ്ദവും വിഷാദവുമൊക്കെ അകറ്റി ഒരു പോസ്റ്റീവ് എനര്‍ജി ലഭിക്കാന്‍ ഇത് ഏറെ സഹായകരമാണ്. കിടപ്പുമുറിയില്‍ നാരങ്ങ വെക്കുന്നത് ഊഷ്മളമായ അന്തരീക്ഷം കൊണ്ടുവരും. രോഗകാരികളാ ബാക്‌ടീരിയകളെ അകറ്റാനും സുഖകരമായ ഉറക്കത്തിനും നാരങ്ങാ മുറിച്ച് വെക്കുന്നത് സഹായകരമാണ്.
ചര്‍മ്മത്തിനും മുടിയ്‌ക്കും ഏറെ നല്ലതാണ് നാരങ്ങ. നാരങ്ങാനീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരന്‍ അകറ്റി, മുടിവളര്‍ച്ച ത്വരിതപ്പെടുത്തു. ചര്‍മ്മത്തില്‍ നാരങ്ങാനീര് ഉപയോഗിച്ചാല്‍ ചുളിവ് മാറി നല്ല മാര്‍ദ്ദവത്വം ലഭിക്കാന്‍ സഹായകരമാകും. കറുത്തപാടുകള്‍, മുഖക്കുരു എന്നിവയൊക്കെ ഒഴിവാക്കാനും നാരങ്ങാനീര് സഹായകരമാണ്. കൂടാതെ നഖത്തില്‍ നാരങ്ങ ഉപയോഗിച്ച് ഉരയ്‌ക്കുന്നത്, കൂടുതല്‍ തിളക്കം ലഭിക്കാന്‍ സഹായിക്കും.

നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്‌നം ഒഴിവാക്കാനും പലതരം വാതങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയുമാണ്. മലേറിയ, കോളറ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ ക്ഷീണം ഒഴിവാക്കാം. ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം സഹായിക്കും. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, എ, ഇ, കോപ്പര്‍, ക്രോമിയം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവ ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
