ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം.
ചര്‍മ്മം ഭംഗിയായി സൂക്ഷിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തിന് നല്ലതല്ല. അതുപോലെ ചില സുഗന്ധവ്യജ്ഞനങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തിന് നല്ലതല്ല. അത്തരത്തില്‍ ചര്‍മ്മത്തിന്‍ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഉണങ്ങിയ ചുവന്ന മുളക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുളക് വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണെന്ന് നമ്മുക്കറിയാം. എന്നാല്‍ ഇതിൽ അഫ്ലാറ്റോക്സിൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിത ഉപയോഗം ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
രണ്ട്...
കറുവപ്പട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ടയും ചര്‍മ്മത്തിന് നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. കറുവാപ്പട്ടയുടെ ഹൈപ്പർസെൻസിറ്റിവിറ്റിയാണ് ഇതിന് കാരണമെന്നാണ് ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.
മൂന്ന്...
കടുകാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ഇവ. എന്നിരുന്നാലും, കടുകിലെ ചില സംയുക്തങ്ങൾ നിങ്ങളുടെ ചര്‍മ്മത്തിന് നല്ലതല്ല എന്നാണ് ജേണല്‍ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.
നാല്...
ഗ്രാമ്പൂ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രാമ്പൂവിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നാണ് വെബ്‌എംഡിയിലെ ഒരു റിപ്പോർട്ട് പറയുന്നത്.
അഞ്ച്...
വെളുത്തുള്ളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിൽ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അത് നിങ്ങളുടെ ചർമ്മത്തിന് അത്ര നല്ലതല്ല. വെളുത്തുള്ളി അലിസിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു. അതിനാല്‍ ഇവയുടെ അമിത ഉപയോഗം ചർമ്മത്തിന് കേടുപാടുകൾ വരുത്തിയേക്കാം എന്നാണ് വെബ്‌എംഡിയിലെ ഒരു റിപ്പോർട്ട് പറയുന്നത്.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മസിൽ പെരുപ്പിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...
