'ബ്ലാക്ക് ഡയമണ്ട്' എന്ന ഈ ഐസ്‌ക്രീമിന്റെ വില 60,000 രൂപയാണ്. ദുബായ് സ്‌കൂപ്പി കഫേയിലാണ് ഈ വിലയേറിയ ഐസക്രീം വിളമ്പുന്നത്.

ഐസ്‌ക്രീം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇവിടെയിതാ ഒരു സ്പെഷ്യല്‍ ഐസ്‌ക്രീം ആണ് സൈബര്‍ ലോകത്തെ താരം. വെറും ഐസ്‌ക്രീം അല്ല, ഇത് സ്വര്‍ണം ചേര്‍ത്ത ഐസ്‌ക്രീം ആണ്. 'ബ്ലാക്ക് ഡയമണ്ട്' എന്ന ഈ ഐസ്‌ക്രീമിന്റെ വില 60,000 രൂപയാണ്. ദുബായ് സ്‌കൂപ്പി കഫേയിലാണ് ഈ വിലയേറിയ ഐസക്രീം വിളമ്പുന്നത്.

നടിയും ട്രാവല്‍ വ്‌ളോഗറുമായ ഷെനാസ് ട്രഷറിയാണ് ദുബായ് സന്ദര്‍ശനത്തിനിടെ ഈ ഐസ്‌ക്രീമിനെ പരിചയപ്പെടുത്തിയത്. ''ഒരു ഐസ്‌ക്രീമിന് 60,000 രൂപ! കഴിക്കാവുന്ന സ്വര്‍ണം, ദുബായില്‍ മാത്രം. ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്‌ക്രീം'' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഐസ്‌ക്രീം കഴിക്കുന്ന വീഡിയോയ്ക്ക് അടിക്കുറിപ്പായി ഷെനാസ് കുറിച്ചു. 

View post on Instagram

23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം, ഇറാനിയന്‍ കുങ്കുമപ്പൂവ്, ബ്ലാക്ക് ട്രഫിള്‍ തുടങ്ങിയവയാണ് ഈ വാനില ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നത്. 

View post on Instagram
View post on Instagram

Also Read: അടുക്കളയിലും കക്കൂസിലും വരെ സ്വര്‍ണം; ആഡംബര ബംഗ്ലാവിന്റെ വീഡിയോ വൈറലാകുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona