ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല എന്നതാണ്. നല്ല ആരോഗ്യമുളള ഭക്ഷണം കൃത്യസമയത്ത് കഴിച്ചുകൊണ്ടുമാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ.

പ്രോട്ടീണും ഫാറ്റും അടങ്ങിയ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിച്ച് നമ്മുക്ക് ശരീരഭാരം കുറയ്ക്കാം. അതിന് സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. 

ഒന്ന്...

പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയതാണ് കടല. ഇവ നിങ്ങളുടെ അമിത വിശപ്പിനെ  തടയും. അതുമൂലം മറ്റ് കടപലഹാരങ്ങള്‍ കഴിക്കാതിരിക്കാനും ശരീരഭാരം കുറയാനും കാരണമാകും.  കൂടാതെ കൊളസ്ട്രോള്‍ നില നിയന്ത്രിക്കാനും കടല സഹായിക്കും. ദിവസവും രാവിലെ കടല കഴിക്കുന്നത്   ആരോഗ്യവാനായിരിക്കാനും സഹായിക്കും.

രണ്ട്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണമാണ് മധുര കിഴങ്ങ്.  നാരുകള്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ മധുര കിഴങ്ങ് ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ്. 

വൈറ്റമിന്‍ എ, ഡി, ബി, ബി6, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയ മധുര കിഴങ്ങില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കൂടില്ല. 

മൂന്ന്...

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് തൈര്. കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തൈര് ശരീരത്തില്‍ ഫാറ്റ് അല്ലെങ്കില്‍ കൊഴിപ്പ് അടിയുന്നത് തടയും. തൈരില്‍ 70 മുതല്‍ 80 ശതമാനം വരെ വെള്ളമാണ്. ഇത് നീര്‍ജ്ജലീകരണത്തില്‍ നിന്ന് സഹായിക്കും. വിശപ്പ് നിയന്ത്രിക്കും. കൂടാതെ ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്.