Asianet News MalayalamAsianet News Malayalam

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; പച്ചക്കറി വിഭവങ്ങൾ കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

സ്ത്രീകളെക്കാൾ പുരുഷന്മാർ പച്ചക്കറി വിഭവങ്ങൾ കൂടുതൽ കഴിക്കണമെന്ന്  ജെഎഎംഎ ഇന്റർനാഷണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.പുരുഷന്മാർ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവ കുറയ്ക്കാനാകുമെന്ന് പഠനം. ബീജത്തിന്റെ അളവ് വർധിപ്പിക്കാൻ ഇലക്കറി വിഭവങ്ങൾ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

Vegetables more beneficial to men than women
Author
Trivandrum, First Published May 30, 2019, 10:17 AM IST

പച്ചക്കറി പൊതുവേ ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യം നമ്മുക്കറിയാം. ദിവസവും പച്ചക്കറി കഴിച്ചാലുള്ള ​ഗുണങ്ങളും ചെറുതൊന്നുമല്ല. സ്ത്രീകളെക്കാൾ പുരുഷന്മാർ പച്ചക്കറി വിഭവങ്ങൾ കൂടുതൽ കഴിക്കണമെന്ന്  ജെഎഎംഎ ഇന്റർനാഷണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

പുരുഷന്മാർ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവ കുറയ്ക്കാനാകുമെന്ന് പഠനം. ബീജത്തിന്റെ അളവ് വർധിപ്പിക്കാൻ ഇലക്കറി വിഭവങ്ങൾ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ക്യാബേജ്, ബീൻസ്, ബീറ്റ് റൂട്ട് പോലുള്ളവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വളരെ നല്ലതാണെന്ന് PLOS മെഡിസിനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലും പറയുന്നു. 

Vegetables more beneficial to men than women

ഉന്മേഷം കൂട്ടാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇലക്കറി വിഭവങ്ങൾ സഹായിക്കുന്നു. ഇലക്കറികൾ, പയർവർ​ഗങ്ങൾ, ബദാം, പിസ്ത, ഇന്തപ്പഴം എന്നിവ പതിവായി കഴിക്കുന്നത് പ്രത്യുദ്പാദനശേഷി വർധിപ്പിക്കാനും ​ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

 പുരുഷന്മാരിൽ ലെെം​ഗികശേഷി കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് മത്തൻ കുരു. മത്തൻ കുരുവിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ  ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.  ടെസ്റ്റോസ്റ്റിറോണ്‍ അളവും വര്‍ധിപ്പിക്കുന്നു.


 

Follow Us:
Download App:
  • android
  • ios