100 ഗ്രാം ഓറഞ്ചില്‍ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റ് പച്ചക്കറികളെ പരിചയപ്പെടാം.

രോഗ പ്രതിരോധശേഷി മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ വിറ്റാമിന്‍ സി പ്രധാനമാണ്. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ ഫലമാണ് ഓറഞ്ച്. 100 ഗ്രാം ഓറഞ്ചില്‍ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റ് പച്ചക്കറികളെ പരിചയപ്പെടാം.

1. റെഡ് ബെല്‍ പെപ്പര്‍

100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 190 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും.

2. ബ്രൊക്കോളി

100 ഗ്രാം ബ്രൊക്കോളിയില്‍ നിന്നും 89 മില്ലിഗ്രാം വിറ്റാമിന്‍ സി ലഭിക്കും. നാരുകള്‍, വിറ്റാമിന്‍ കെ, ഫോളേറ്റ് തുടങ്ങിയവയും ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. കടുക് ഇല (Mustard Leaves)

100 ഗ്രാം കടുക് ഇലയില്‍ നിന്നും 130 മില്ലിഗ്രാം വിറ്റാമിന്‍ സി ലഭിക്കും. കൂടാതെ വിറ്റാമിന്‍ എ, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകളും തുടങ്ങിയവയും ഇവയില്‍ അടങ്ങിയിരിക്കുന്നു.

ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയ പഴങ്ങള്‍:

നെല്ലിക്ക, പേരയ്ക്ക, കിവി, പപ്പായ, ലിച്ചി, സ്ട്രോബെറി, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങളില്‍ ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.