ഇളനീര്‍ കൊണ്ട് ഇങ്ങനെയൊരു സംഗതി തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ...
നാട്ടിൻപുറങ്ങളില്‍ ഇപ്പോഴും ഇവയെല്ലാം സുലഭമാണെങ്കില്‍ അധികപേരും ഇന്ന് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. നഗരങ്ങളിലാണെങ്കില്‍ ഇവയെല്ലാം തന്നെ നല്ല വില കൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങണം.

മുൻകാലങ്ങളില്‍ നമുക്ക് വീടുകളില്‍ നിന്നും അല്ലെങ്കില്‍ വീട്ടുപരിസരങ്ങളില്‍ നിന്നും നമ്മുടെ ഗ്രാമങ്ങളില്‍ നിന്നുമെല്ലാം സുഭിക്ഷമായി ലഭിച്ചിരുന്ന പല ഭക്ഷണസാധനങ്ങളും ഇന്ന് മാര്‍ക്കറ്റില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്. ചക്കയും മാങ്ങയും തേങ്ങയുമെല്ലാം ഇതിനുദാഹരണമാണ്.
നാട്ടിൻപുറങ്ങളില്‍ ഇപ്പോഴും ഇവയെല്ലാം സുലഭമാണെങ്കില്‍ അധികപേരും ഇന്ന് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. നഗരങ്ങളിലാണെങ്കില്‍ ഇവയെല്ലാം തന്നെ നല്ല വില കൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങണം.
ഇങ്ങനെയുള്ള വിഭവങ്ങള്‍ മാത്രമല്ല, ഇവയുടെ ഉപോത്പന്നങ്ങളായി വരുന്ന വിഭവങ്ങളും ഇപ്പോള്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഉത്പാദിപ്പിച്ചെടുക്കുന്നതാണ് വ്യാപകമായ രീതി. ഇപ്പോഴിതാ ഇതുപോലെ ഇളനീര്‍ കൊണ്ട് തയ്യാറാക്കുന്ന 'കോക്കനട്ട് ജെല്ലി'യുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്.
'കോക്കനട്ട് ജെല്ലി'യെന്നത് പലരും കേട്ടിരിക്കില്ല. മറ്റൊന്നുമല്ല, ഇളനീരിന്‍റെ കാമ്പും വെള്ളവുമെല്ലാം വൃത്തിയായി പ്രോസസ് ചെയ്തെടുത്ത് അത് പാക്ക് ചെയ്ത് മാര്‍ക്കറ്റിലെത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തായ്ഡലാൻഡില്‍ നിന്നുള്ളതാണ് ഏറെ കൗതുകമുണര്‍ത്തുന്ന ഈ വീഡിയോ. തായ്‍ലാൻഡില്‍ ധാരാളം ആരാധകരാണത്രേ ഈ വിഭവത്തിനുള്ളത്.
ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. കാണാൻ വളരെയധികം രസം തോന്നിപ്പിക്കുന്നതും അതേസമയം തന്നെ നമുക്ക് പുതിയ അറിവുകള്‍ പകര്‍ന്നുനല്‍കുന്നതുമാണ് വീഡിയോ എന്ന് ധാരാളം പേര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു.
ഇളനീര്‍ പരുവമായ തേങ്ങയുടെ പുറംഭാഗമെല്ലാം പ്രത്യേകരീതിയില്‍ ചെത്തിക്കളഞ്ഞ് അത് വൃത്തിയായി വായ്ഭാഗം മുറിച്ച് ഒരുക്കി, കാമ്പെല്ലാം അതില്‍ തന്നെ അവശേഷിപ്പിച്ച്, വെള്ളം മാത്രം അരിച്ച് പ്രോസസ് ചെയ്തെടുത്ത് അത് വേറെ തന്നെ ഇതില്‍ നിറച്ച് ഭംഗിയായി പാക്ക് ചെയ്തെടുത്താണ് 'കോക്കനട്ട് ജെല്ലി' തയ്യാറാക്കുന്നത്. വളരെ വൃത്തിയോടെയും അതേസമയം മനോഹരമായുമാണ് ഇവരിത് ചെയ്യുന്നതെന്നും അതുകൊണ്ടാകാം ഇതിന് മാര്‍ക്കറ്റില്‍ അത്യാവശ്യം വിലയുണ്ടെന്നും പലരും കമന്‍റില്‍ കുറിച്ചിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-