കണ്ടിരിക്കാൻ തന്നെ രസമുണ്ടെന്നും, ഇങ്ങനെ പരമ്പരാഗതമായ രീതിയില്‍ സമൂസ തയ്യാറാക്കുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ കുറവാണെന്നുമെല്ലാം വീഡിയോ കണ്ട പലരും കമന്‍റായി കുറിച്ചിരിക്കുന്നു

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ മിക്കതും ഫുഡ് വീഡിയോകളായിരിക്കുമെന്നതാണ് സത്യം. പുതിയ റെസിപികളോ,തനത് രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്നതോ, ഫുഡ് ട്രെൻഡുകളോ എല്ലാമാകാം ഇങ്ങനെ വരുന്ന ഫുഡ് വീഡിയോകളുടെ ഉള്ളടക്കം. 

എന്തായാലും ചില ഫുഡ് വീഡിയോകള്‍ നമ്മളില്‍ വല്ലാത്ത കൊതിയുണര്‍ത്താറുണ്ട്, അല്ലേ? കഴിക്കാൻ മാത്രമല്ല- പാചകത്തോട് അല്‍പം താല്‍പര്യമുള്ളവരാണെങ്കില്‍ പാകം ചെയ്യാനും പ്രേരിപ്പിക്കും ചില വീഡിയോകള്‍. ഒന്നുമില്ലെങ്കിലും കാണുമ്പോള്‍ സന്തോഷവും രസവും തോന്നുന്നതെങ്കിലും ആയിരിക്കും.

അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ കാഴ്ച ക്ഷണിക്കുന്നത്. പരമ്പരാഗത രീതിയില്‍ സമൂസയുണ്ടാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇത് പക്ഷേ വീട്ടിലല്ല കെട്ടോ തയ്യാറാക്കുന്നത്. ദിവസവും ആയിരക്കണക്കിന് സമൂസ വിറ്റഴിയുന്നൊരു കടയാണിത്. ഹൈദരാബാദിലെ ഒരു ചെറിയ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍. പക്ഷേ ചെറുതെന്ന് പറഞ്ഞ് ഒതുക്കിനിര്‍ത്താനാവില്ല, കാരണം ദിവസവും ഇവിടെ പതിനായിരം സമൂസയാണത്രേ ഉണ്ടാക്കുന്നത്. 

അതും മെഷീനുകളുപയോഗിച്ചൊന്നുമല്ല, മുഴുവനും ആളുകള്‍ തന്നെ നിന്നാണ് ചെയ്യുന്നത്. മാവ് കുഴച്ച് തയ്യാറാക്കുന്നതും അത് ഉരുളകളാക്കി ഉരുട്ടി പരത്തി ഓരോ ലെയറുകളാക്കി എണ്ണ പുരട്ടി, അടുക്കിവച്ച് വീണ്ടും പരത്തി ചൂടാക്കി ബേസ് സെറ്റ് ചെയ്ത് അതില്‍ മസാല വച്ച് സമൂസയാക്കി എണ്ണയില്‍ വറുത്തെടുക്കുന്നത് വരെ വീഡിയോയില്‍ കാണാം. 

എല്ലാം നല്ല വൃത്തിയായാണ് ഇവര്‍ ചെയ്യുന്നത്. ഇതും വീഡിയോ കണ്ടവരെല്ലാം കമന്‍റില്‍ പറയുന്നുണ്ട്. കണ്ടിരിക്കാൻ തന്നെ രസമുണ്ടെന്നും, ഇങ്ങനെ പരമ്പരാഗതമായ രീതിയില്‍ സമൂസ തയ്യാറാക്കുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ കുറവാണെന്നുമെല്ലാം വീഡിയോ കണ്ട പലരും കമന്‍റായി കുറിച്ചിരിക്കുന്നു. നിരവധി പേരാണ് വീഡിയോയെ പ്രകീര്‍ത്തിക്കുന്നതും.

ശ്രദ്ധേയമായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

View post on Instagram

Also Read:- ഫുഡ് വീഡിയോകള്‍ കാണുമ്പോള്‍ കൊതി വരാറുണ്ടോ? ഇതിന് പിന്നിലൊരു കാരണമുണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo