ആരോടെങ്കിലും വഴക്കിട്ടാല്‍, ദേഷ്യം വന്നാല്‍, വിഷമം വന്നാല്‍ ഓടി പോയി ഫ്രിഡ്ജ് തുറന്ന്  കൈയില്‍ കിട്ടുന്നതൊക്കെ വാരിവലിച്ച് കഴിക്കുന്ന സ്വാഭാവം ഉണ്ടോ? ഇമോഷണല്‍ ഈറ്റിങ് എന്നാണ് ഇതിനെ പറയുന്നത്. 

ദേഷ്യം വരുമ്പോള്‍ അല്ലെങ്കില്‍ വിഷമം വരുമ്പോള്‍ വലിച്ചുവാരി ഭക്ഷണം കഴിക്കും. ഇത്തരത്തില്‍ ജങ്ക് ഫുണ്ടാണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. മാനസിക പിരിമുറുക്കം തന്നെയാണ് ഇതിന് പ്രധാന കാരണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം പിരിമുറുക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭക്ഷണം അമിതമായി കഴിച്ചാണ് അവര്‍ സമാധാനം കണ്ടെത്തുന്നത്. പക്ഷേ അത് പല തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. 

കൂടുതലും സ്ത്രീകളിലാണ് ഇത്തരത്തില്‍ ഇമോഷണല്‍ ഈറ്റിങ് കാണപ്പെടുന്നത്. ചിലര്‍   വൈകാരിക നിമിഷങ്ങളില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റ് കഴിക്കും, മറ്റുചിലര്‍ ജങ്ക് ഫുഡും. അതുപോലെ തന്നെ ഇങ്ങനെ മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭക്ഷണം ധാരാളമായി കഴിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ കൈയില്‍ എപ്പോഴും വെള്ളം കരുതുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. 

ഏറ്റവും പ്രധാനം ഇത്തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ കണ്ടെത്തി വേണ്ട രീതിയില്‍ അതില്‍ നിന്നും തരണം ചെയ്യാന്‍ ശ്രമിക്കുക. ദേഷ്യം , വിഷമം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാനുളള ഒരു മാനസികാരോഗ്യം വളര്‍ത്തിയെടുക്കുക.