Asianet News MalayalamAsianet News Malayalam

ബ്രസീലിന് പകരം ചോദിക്കണം, അര്‍ജന്റീനയ്ക്ക ആധിപത്യം നിലര്‍ത്തണം; ലാറ്റിനമേരിക്കന്‍ ക്ലാസിക് നാളെ

ബ്രസീലിലെ കൊറിന്ത്യന്‍സ് അറീനയില്‍ ഇന്ത്യന്‍ സമയം രാത്രി പന്ത്രരയ്ക്കാണ് കളി തുടങ്ങുക. കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ആദ്യ മത്സരമാണിത്. 

Brazil takes Argentina in World Cup qualifier tomorrow
Author
Rio de Janeiro, First Published Sep 4, 2021, 12:05 PM IST

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ നാളെ വമ്പന്‍ പോരാട്ടം. കോപ്പ അമേരിക്ക ചാംപ്യന്‍മാരായ അര്‍ജന്റീന നാളെ ബ്രസീലിനെ നേരിടും. ബ്രസീലിലെ കൊറിന്ത്യന്‍സ് അറീനയില്‍ ഇന്ത്യന്‍ സമയം രാത്രി പന്ത്രരയ്ക്കാണ് കളി തുടങ്ങുക. കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ആദ്യ മത്സരമാണിത്. 

മാരക്കാനയില്‍ ബ്രസീലിനെ ഒറ്റഗോളിന് തോല്‍പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കിയത്. കോപ്പ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനാവും ബ്രസീല്‍ ഇറങ്ങുക. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെയും ബ്രസീല്‍ ഒറ്റ ഗോളിന് ചിലെയെയും തോല്‍പിച്ചാണ് നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. 

അര്‍ജന്റൈന്‍ ടീമില്‍ പ്രധാനതാരങ്ങള്‍ എല്ലാമുള്ളപ്പോള്‍, പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ ഇല്ലാതെയാവും ബ്രസീല്‍ ഇറങ്ങുക. പി എസ് ജിയിലെ സഹതാരങ്ങളെയാ മെസിയും നെയ്മറും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന മത്സരംകൂടിയാണിത്. 

ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 21 പോയിന്റുമായി ബ്രസീലാണ് തെക്കേ അമേരിക്കയില്‍ ഒന്നാം സ്ഥാനത്ത്. അര്‍ജന്റീന 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios