ലോകകപ്പിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ ഉറുഗ്വായെ 2-2ന് സമനിലയിൽ തളച്ച് കേപ് വെർദെ.

മിയാമി: വിശ്വവേദിയിൽ വീണ്ടും വിസ്മയമായി കേപ് വർദെ. ഗ്രൂപ്പ് എച്ച്- ൽ ഇന്നലെ നടന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ ഉറുഗ്വായ്‌യെ 2 - 2 നാണ് കേപ് വർദെ തോല്പിച്ചത്. ലോകകപ്പിൽ തങ്ങളുടെ ആദ്യ ഗോൾ നേട്ടം കൂടി ഇന്നലെ കേപ് വർദെ ആഘോഷിച്ചു. കഴിഞ്ഞ മത്സരത്തിൽ സ്പെയ്നിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലെത്തിയ കേപ് വർദെ മത്സരത്തിൽ ഇരുപത്തിയൊന്നാം മിനിറ്റിൽ തന്നെ തങ്ങളുടെ ഗോൾ നേടുന്നുണ്ട്. അതിമനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ കെവിൻ പിനയാണ് കേപ് വർദെയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യ ഗോൾ നേടിയെങ്കിലും പൂർണ്ണമായും പ്രതിരോധത്തിലേക്ക് ഇറങ്ങാതെ ആക്രമിച്ച് കളിക്കാൻ തന്നെയായിരുന്നു കേപ് വർദെയുടെ പദ്ധതി. എന്നാൽ ആദ്യപകുതി തീരാൻ മിനിറ്റുകൾ ശേഷിക്കെ ഉറുഗ്വായ്ക്ക് വേണ്ടി മാക്സി അരൗജോ ഗോൾ നേടി. ആദ്യ പകുതി തീരുന്നുവെന്ന് തോന്നിച്ചപ്പോൾ അഗസ്റ്റിൻ കാനോബിയോയിലൂടെ ഉറുഗ്വായ് വീണ്ടും തങ്ങളുടെ ലീഡുയർത്തി. ആദ്യ പകുതിക്ക് ശേഷം ഉണർന്നു കളിച്ച കേപ് വർദെ അറുപത്തിയൊന്നാം മിനിറ്റിൽ ഹെലിയോ വരേലയുടെ മനോഹരമായൊരു ഗോളിൽ തങ്ങളുടെ സമനില കണ്ടെത്തി.

ലോങ്ങ് റേഞ്ചർ ഫ്രീകിക്കിലൂടെ ഗംഭീരമായ ഗോൾ നേടിയ കെവിൻ പിനയായിരുന്നു മാൻ ഓഫ് ദി മാച്ച്. രണ്ട് പോയന്റുകളോടെ ഗ്രൂപ്പ് എച്ചിൽ കേപ് വർദെ മൂന്നാം സ്ഥാനത്താണിപ്പോൾ. അടുത്ത മത്സരത്തത്തിൽ സൗദി അറേബ്യയുമായി വിജയിച്ചാൽ കേപ് വർദെയ്ക്ക് നോക്ക് ഔട്ട് ഘട്ടത്തിലെത്താം.