ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരായ ആദ്യ മത്സരത്തിനുള്ള ബാഴ്‌സ ടീമില്‍ മെസി

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരായ ബാഴ്‌സലോണയുടെ ആദ്യ പോരാട്ടത്തില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി കളിക്കും. മെസിയും നെറ്റോയും ഫിറ്റ്‌നസ് വീണ്ടെടുത്തതായി ബാഴ്‌സ വ്യക്തമാക്കി. സുവരാസും സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ചയാണ് ബൊറൂസിയക്കെതിരെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിലിറങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…
Scroll to load tweet…

ലാലിഗയില്‍ വലന്‍സിയക്കെതിരായ മത്സരം നേരത്തെ മെസിക്ക് നഷ്ടമായിരുന്നു. പ്രീ സീസൺ പരിശീലനത്തിനിടെ പരുക്കേറ്റ മെസി സീസണിൽ ഇതുവരെ ബാഴ്‌സയ്ക്കായി കളിച്ചിട്ടില്ല. കോപ്പാ ഡെൽറേ ഫൈനലിലാണ് മെസി അവസാനം കളിച്ചത്. സീസണിലെ ആദ്യമത്സരത്തിലാണ് സുവരാസിന് പരുക്കേറ്റത്.