ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയ യുണൈറ്റഡ് തോല്‍പിച്ചത്.

മാഞ്ചസ്റ്റര്‍: കാത്തിരിപ്പിനൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സീസണിലെ രണ്ടാം ജയം. ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറങ്ങിയ യുണൈറ്റഡ് തോല്‍പിച്ചത്. എട്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു റാഷ്‌ഫോര്‍ഡിന്‍റെ ഗോള്‍. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. ലെസ്റ്ററാണ് തൊട്ടുപിന്നില്‍.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

മറ്റൊരു മത്സരത്തില്‍ ടാമി അബ്രഹാമിന്‍റെ ഹാട്രിക്കില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ ചെല്‍സി തോല്‍പിച്ചു. 34, 41, 55 മിനുറ്റുകളായിരുന്നു ടാമിയുടെ ഗോളുകള്‍. ചെല്‍സിക്കായി ടൊമോരിയും(31) മൗണ്ടുമാണ്(90+6) മറ്റ് ഗോളുകള്‍ നേടിയത്. ഹാട്രിക്കിന് പിന്നാലെ 69-ാം മിനുറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത് ടാമിക്ക് തിരിച്ചടിയായി. 85-ാം മിനുറ്റില്‍ പാട്രിക്കിലൂടെയായിരുന്നു വോള്‍വ്‌സിന്‍റെ രണ്ടാം ഗോള്‍.

Scroll to load tweet…

എട്ട് പോയിന്‍റുമായി ചെല്‍സി ആറാം സ്ഥാനത്തും മൂന്ന് പോയിന്‍റ് മാത്രമുള്ള വോള്‍വ്‌സ് പത്തൊമ്പതാമതുമാണ്.