Asianet News MalayalamAsianet News Malayalam

ഇനി ജര്‍മ്മന്‍ വമ്പന്മാര്‍ക്കൊപ്പം; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ആത്മവിശ്വാസത്തോടെ എഫ്‌സി ഗോവ

ഗോവന്‍ താരങ്ങള്‍ക്ക് മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കാനും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കാനുമാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 

FC Goa reached an agreement with German cluc RP Leipzig
Author
Margao, First Published Nov 13, 2020, 11:27 AM IST

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏഴാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എഫ്‌സി ഗോവ ജര്‍മന്‍ ക്ലബ് ആര്‍ബി ലെപ്‌സിഗുമായി കരാറിലെത്തി. ഗോവന്‍ താരങ്ങള്‍ക്ക് മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കാനും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കാനുമാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 

ആദ്യമായാണ് ലെപ്‌സിഗ് യൂറോപ്പിന് പുറത്ത് നിന്നുള്ള ഒരു ക്ലബുമായി സഹകരിക്കുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനലില്‍ എത്തിയ ക്ലബാണ് ലെപ്‌സിഗ്. ഇന്ത്യയില്‍ നിന്ന് ജര്‍മന്‍ ക്ലബുകളുമായി സഹകരിക്കുന്ന മൂന്നാമത്തെ ടീമാണ് എഫ്‌സി ഗോവ. നേരത്തേ, ഹൈദരാബാദ് എഫ്‌സി ബൊറൂസ്യ ഡോര്‍ട്ട്മുണ്ടുമായും മിനര്‍വ പഞ്ചാബ് ബൊറൂസിയ മൊഞ്ചന്‍ഗ്ലാഡ്ബാക്കുമായും കരാറില്‍ എത്തിയിരുന്നു.

ബഗാന് പുതിയ ജഴ്‌സി

അതേസമയം ബഗാന്‍ പുതിയ ജഴ്‌സി അണിഞ്ഞായിരിക്കും ഐഎസ്എല്ലിന് ഇറങ്ങുക. എടികെയുടെ വെള്ളയും ചുവപ്പും നിറമുളള ഡിസൈന്‍ ഉപേക്ഷിച്ച് മോഹന്‍ ബഗാന്റെ ഡിസൈനാണ് പുതിയ ജഴ്‌സിയിലുള്ളത്. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്‍ ഐ ലീഗില്‍ കളിച്ച അതേ ഡിസൈനാണ് പുതിയ ടീന്റെ ജഴ്‌സിയിലും ഉള്ളത്. 

FC Goa reached an agreement with German cluc RP Leipzig

എടികെയുടെ ജഴ്‌സിക്കെതിരെ ബഗാന്‍ ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ക്ലബ് മാനേജ്‌മെന്റ് ജഴ്‌സി മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണ് ഒടുവിലാണ് എടികെയും മോഹന്‍ ബഗാനും ലയിച്ച് ഒറ്റ ടീമായി മാറിയത്.

Follow Us:
Download App:
  • android
  • ios