ഒഗ്ബെച്ചെക്ക് പകരം സെയ്ത്യാസെന്‍ വന്നതാണ് കഴിഞ്ഞ മത്സരത്തില്‍ നിന്നുള്ള ഏക മാറ്റം. ഒഗ്ബെച്ചെയുടെ അഭാവത്തില്‍ മെസ്സി ബൗളിയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിക്കുക. 

മുംബൈ:ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് നിരയില്‍ ക്യാപ്റ്റന്‍ ഒഗ്ബെച്ചെ ഇല്ല.സഹല്‍ ആദ്യ ഇലവനില്‍ എത്തിയപ്പോള്‍ രഹനേഷും ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ഒഗ്ബെച്ചെക്ക് പകരം സെയ്ത്യാസെന്‍ വന്നതാണ് കഴിഞ്ഞ മത്സരത്തില്‍ നിന്നുള്ള ഏക മാറ്റം. ഒഗ്ബെച്ചെയുടെ അഭാവത്തില്‍ മെസ്സി ബൗളിയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിക്കുക.

Add Asianetnews as a Preferred SourcegooglePreferred

മുന്നേറ്റനിരയിലേക്ക് കൃത്യമായി പന്തെത്താത്തതാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുന്നതെന്ന് കോച്ച് എൽക്കോ ഷട്ടോരി പറഞ്ഞു. മികച്ച താരങ്ങൾ പരിക്കിന്‍റെ പിടിയിലായത് തന്ത്രങ്ങളെ ബാധിച്ചു. മുംബൈയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് വിജയ വഴിയിൽ തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഷട്ടോരി പറഞ്ഞിരുന്നു.

സീസണിൽ ഒരു ജയം മാത്രമാണ് ഇരു ടീമുകൾക്കും ഉള്ളത്. മുംബൈയുടെ ഏക ജയമാവട്ടെ ബ്ലാസ്റ്റേഴ്സിനെതിരെയും. അവസാന മത്സരത്തിൽ ഗോവയ്ക്കെതിരെ ജയിക്കാനായില്ലെങ്കിലും തോൽക്കാതിരുന്നതിൽ ആശ്വാസിക്കുകയാണ് കോച്ച്. മുംബൈ കരുത്തർ തന്നെയാണ്.ജയിക്കാൻ കിണഞ്ഞ് ശ്രമിക്കും. മറുവശത്ത് കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിലേത് പോലെ തന്നെയാണ്. പരിക്ക് ഇവിടെയും വില്ലൻ. നിർണായക മത്സരങ്ങൾക്കിറങ്ങുമ്പോൾ സമ്മർദ്ദം നന്നായി ഉണ്ടെന്ന് തുറന്ന് പറയുന്നു മുംബൈ കോച്ച് യോർഗെ കോസ്റ്റ.