Asianet News MalayalamAsianet News Malayalam

Kerala Blasters : ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വുകോമനോവിച്ച്

ആക്രമണ ഫുട്ബോളിനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിൽ പ്രാധാന്യം. വലിയ ജയത്തോടൊപ്പം ഗോൾ വഴങ്ങാത്തതും ടീമിന്‍റെ ആത്മവിശ്വാസം കൂട്ടുന്നു. സഹൽ അബ്ദുൾ സമദ് ഉൾപ്പെടെയുള്ള യുവതാരങ്ങളുടെ പ്രകടനത്തിലും കോച്ചിന് അഭിമാനം.

ISL 2021-2022 : Kerala Blasters Coach Ivan Vukomanovic happy with the wins
Author
Fatorda Stadium, First Published Dec 23, 2021, 6:45 PM IST

ഫറ്റോര്‍ദ: തുടർജയങ്ങൾ ഏറെ സന്തോഷം നൽകുന്നുവെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) കോച്ച് ഇവാൻ വുകോമനോവിച്ച്(Ivan Vukomanovic). ഇനിയുള്ള മത്സരത്തിലും ജയം തുടരാൻ എതിരാളികൾക്കനുസരിച്ച് ഫോർമേഷനിലടക്കം മാറ്റം പ്രതീക്ഷിക്കാമെന്നും വുകോമനോവിച്ച് പറഞ്ഞു.

മൂന്ന് ദിവസത്തിനിടെ രണ്ടാംജയം ആഘോഷിച്ചാണ് ബ്ലാസ്റ്റേഴ്സ് ലീഗിൽ ആദ്യ മൂന്നിലേക്ക് കുതിച്ചെത്തിയത്. ആദ്യം നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സിയെ(Mumbai City FC) എതിരില്ലാത്ത മൂന്നു ഗോളിന് മലര്‍ത്തയടിച്ച ബ്ലാസ്റ്റേഴ്സ് ഇന്നലെ ചെന്നൈയിന്‍ എഫ് സിക്കെതിരെയും(Chennaiyin FC)ഇതേ സ്കോറില്‍ വിജയം നേടി.

ആക്രമണ ഫുട്ബോളിനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിൽ പ്രാധാന്യം. വലിയ ജയത്തോടൊപ്പം ഗോൾ വഴങ്ങാത്തതും ടീമിന്‍റെ ആത്മവിശ്വാസം കൂട്ടുന്നു. സഹൽ അബ്ദുൾ സമദ് ഉൾപ്പെടെയുള്ള യുവതാരങ്ങളുടെ പ്രകടനത്തിലും കോച്ചിന് അഭിമാനം.

ഇതേ ആവേശം നിലനിർത്താൻ ജയം ഇനിയും വേണം. എതിരാളികൾക്കനുസരിച്ച് ഫോർമേഷനിലും ആദ്യ ഇലവനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ഇവാൻ വുകോമനോവിച്ച് പറയുന്നു. ഞായറാഴ്ച പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

Follow Us:
Download App:
  • android
  • ios