ജയിച്ചിരുന്നെങ്കില്‍ 12 പോയന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ഒ‍‍ഡീഷ സമനിലയോടെ ഏഴാം സ്ഥാനത്തും ഗോവ എട്ടാം സ്ഥാനത്തും തുടരുന്നു.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ISL 2021-2022) ജയിച്ചാല്‍ ആദ്യ നാലില്‍ എത്താമായിരുന്ന ഒഡീഷ എഫ് സി(Odisha FC), ഗോവക്കെതിരെ(FC Goa) സമനില തെറ്റാതെ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ ഇവാന്‍ ഗോണ്‍സാലോസിലൂടെ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയില്‍ ജൊനാഥന്‍ ജീസസിന്‍റെ ഗോളിലൂടെയാണ് ഒഡീഷ സമനില പിടിച്ചത്.

ജയിച്ചിരുന്നെങ്കില്‍ 12 പോയന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ഒ‍‍ഡീഷ സമനിലയോടെ ഏഴാം സ്ഥാനത്തും ഗോവ എട്ടാം സ്ഥാനത്തും തുടരുന്നു. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ഗോവയായിരുന്നു മുന്നിട്ടു നിന്നത്. എന്നാല്‍ ഫിനിഷിംഗില്‍ അവര്‍ക്ക് പിഴച്ചോള്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍വരെ ഗോളൊഴിഞ്ഞു നിന്നു. അപ്രതീക്ഷിത പ്രത്യാക്രമണങ്ങളിലൂടെ ഗോവന്‍ പ്രതിരോധത്തെ വിറപ്പിക്കുക എന്നതായിരുന്നു ഒഡിഷയുടെ പദ്ധതി.

ഒന്ന് രണ്ട് അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോവന്‍ പ്രതിരോധത്തെ ഭേദിക്കാന്‍ അവര്‍ക്കായെങ്കിലും ഫിനിഷ് ചെയ്യാനായില്ല. മറുവശത്ത് ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗിന്‍റെ സേവുകള്‍ ഒഡീഷയെ തുണച്ചു. ആല്‍ബര്‍ട്ടോ നോഗ്യൂറോയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ കസല്‍ജിത് തട്ടിയകറ്റി. തുടര്‍ച്ചയായി ആക്രമിച്ച ഗോവ ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ മുന്നിലെത്തി.

രണ്ടാം പകുതിയിലും ഗോവയുടെ ആക്രമണത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ 53-ാം മിറ്റില്‍ ജൊനാഥന്‍ ജീസസ് ഒഡീഷയെ ഒപ്പമെത്തിച്ചു. സമനില ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഗോളിലേക്ക് നിരവധി തവണ ലക്ഷ്യം വെച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല. 72-ാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ നിന്ന് രക്ഷപ്പെട്ട ഗോവ അവസാന നിമിഷം ഒഡീഷയുടെ വിജയ ഗോളില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 90-ാം മിനിറ്റില്‍ അരിദായി സുവാരസ് എടുത്ത ഷോട്ട് ഗോവന്‍ ഗോള്‍ കീപ്പര്‍ ധീരജിനെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങിയത് ഒഡീഷക്ക് നിരാശയായി.