Asianet News MalayalamAsianet News Malayalam

ISL 2021-2022: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഗോവ; ഒഡീഷയെ വീഴ്ത്തി ചെന്നൈയിന്‍

സമനിലയോടെ ആറ് കളികളില്‍ ഏഴ് പോയന്‍റുമായി ഗോവ കേരളാ ബ്ലാസ്റ്റാഴ്സിനെും നോര്‍ത്ത് ഈസ്റ്റിനെയും മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സമനിലയോടെ 11 പോയന്‍റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തി.

ISL 2021-22: Chennaiyin FC beat Odisha FC, FC Goa and Hyderabad FC share points
Author
Goa, First Published Dec 18, 2021, 11:41 PM IST

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-2022) ഹൈദരാബാദ് എഫ് സിയെ(Hyderabad FC) സമനിലയില്‍ പൂട്ടി എഫ് സി ഗോവ(FC Goa). ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 54-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെയുടെ(Joel Chianese) ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ 62-ാം മിനിറ്റില്‍ ഐറാം കാബെറയുടെ(Airan Cabrera) ഗോളിലാണ് ഗോവ സമനില പൂട്ടിട്ടത്. അവസാനനിമിഷം ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ അത്യുഗ്രന്‍ സേവാണ് ഗോവയുടെ വിജയം തടഞ്ഞത്. ഗോവക്കെതിരെ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇത്തവണയും ഹൈദരാബാദിനായില്ല.

സമനിലയോടെ ആറ് കളികളില്‍ ഏഴ് പോയന്‍റുമായി ഗോവ കേരളാ ബ്ലാസ്റ്റാഴ്സിനെും(Kerala Blasters) നോര്‍ത്ത് ഈസ്റ്റിനെയും(North East United) മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സമനിലയോടെ 11 പോയന്‍റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തി. പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നത് ഗോവയായിരുന്നെങ്കിലും കൂടുതല്‍ ഗോള്‍ കണ്ടെത്താന്‍ അവരുടെ മുന്നേറ്റ നിരക്കായില്ല.

ഒഡീഷയെ മുട്ടുകുത്തിച്ച് ചെന്നൈയിന്‍

നേരത്തെ നടന്ന ആദ്യ മത്സരത്തില്‍ ഒഡീഷ എഫ് സിയെ(Odisha FC) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ് സി(Chennaiyin FC) പരാജയപ്പെടുത്തി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ചെന്നൈയുടെ ആദ്യ ജയമാണിത്. ഒഡീഷയെ വീഴ്ത്തിയതോടെ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ചെന്നൈയിനായി. ഒഡീഷ അഞ്ചാം സ്ഥാനത്ത് തുടരുന്നു.

23-ാം മിനിറ്റില്‍ ജര്‍മന്‍പ്രീത് സിംഗിന്‍റെ ഗോളിലൂടെയാണ് ചെന്നൈയിന്‍ ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ചെന്നൈയിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍  ലാലിയാന്‍സുല ചാങ്തെയിലൂടെ ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ചാങ്തെ നഷ്ടമാക്കി. തൊട്ടുപിന്നാലെ ഒഡീഷ സമനില ഗോളിന് അടുത്തെത്തി.

അരിദായി സുവാരസിന്‍റെ ഫ്രീ കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചു. അധികം വൈകാതെ 63-ാം മിനിറ്റില്‍ മിര്‍ലാന്‍ മുര്‍സേവിന്‍റെ ബോക്സിന് പുറത്തു നിന്നുള്ള ലോംഗ് റേഞ്ചറില്‍ ചെന്നൈയിന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 85ാംമിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ലൂക്കാസ് ഗൈക്കിവിക്സ് നഷ്ടമാക്കിയില്ലായിരുന്നെങ്കില്‍ ചെന്നൈയിന് 3-0ന് മുന്നിലെത്താമായിരുന്നു. കളിയുടെ അവസാന നിമിഷം ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ഒരു ഗോള്‍ മടക്കി ഒഡീഷ തോല്‍വി ഭാരം കുറച്ചു. ജയത്തോടെ

Follow Us:
Download App:
  • android
  • ios