ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി. അയോസെ പെരെ, ഹാര്‍വി ബാണ്‍സ് എന്നിവരാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്. വിക്ടര്‍ ഒസിമെന്‍ നേടിയ ഇരട്ട ഗോളാണ് നാപോളിക്ക് സമനിലയൊരുക്കിയത്. 

ലണ്ടന്‍: യുവേഫ യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ ലെസ്റ്റര്‍ സിറ്റിക്ക് സമനിലയോടെ തുടക്കം. നാപോളിയാണ് ലെസ്റ്ററിനെ സമനിലയില്‍ തളച്ചത്. ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി. അയോസെ പെരെ, ഹാര്‍വി ബാണ്‍സ് എന്നിവരാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്. വിക്ടര്‍ ഒസിമെന്‍ നേടിയ ഇരട്ട ഗോളാണ് നാപോളിക്ക് സമനിലയൊരുക്കിയത്. 

മറ്റൊരു മത്സരത്തില്‍ സ്‌കോട്ടിഷ് ക്ലബ്ബ് എഫ്‌സി റേഞ്ചേഴ്‌സിനെ ലിയോണ്‍ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചു. മൊണാക്കോയും ജയത്തോടെ തുടങ്ങി. ഓസ്ട്രിയന്‍ ക്ലബ്ബ് എസ്‌കെ സ്റ്റംഗ്രാസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മൊണാക്കോ തോല്‍പ്പിച്ചത്. ക്രപിന്‍ ഡിയാറ്റയാണ് ഗോള്‍ നേടിയത്.

പിഎസ്‌വി ഐന്തോവന്‍- റയല്‍ സോസിഡാഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി. മാരിയ ഗോട്‌സെ, കോഡി ഗക്‌പൊ എന്നിവരാണ് ഐന്തോവന്റെ ഗോളുകള്‍ നേടിയത്. അദ്‌നാന്‍ ജാനുസാജ്, അലക്‌സാണ്ടര്‍ ഇസാഖ് എന്നിവരുടെ വകയായിരുന്നു സോസിഡാഡിന്റെ ഗോളുകള്‍.