ചൊവ്വാഴ്‌ച ബൊറൂസ്യ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും മെസിക്ക് നഷ്‌ടമാവുമെന്നാണ് സൂചന

ബാഴ്‌സലോണ: നായകൻ ലിയോണൽ മെസി ബാഴ്‌സലോണ ടീമിൽ തിരിച്ചെത്താൻ ഇനിയും വൈകും. ശനിയാഴ്‌ച വലൻസിയക്കെതിരായ മത്സരത്തിലും മെസി കളിക്കില്ല. വലന്‍സിയക്കെതിരെ മെസി കളിക്കുമെന്ന് നേരത്തെ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദേ പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രീ സീസൺ പരിശീലനത്തിനിടെ പരുക്കേറ്റ മെസി സീസണിൽ ഇതുവരെ ബാഴ്‌സയ്ക്കായി കളിച്ചിട്ടില്ല. ചൊവ്വാഴ്‌ച ബൊറൂസ്യ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും മെസിക്ക് നഷ്‌ടമാവുമെന്നാണ് സൂചന. സീസണിലെ ആദ്യമത്സരത്തിലാണ് സുവരാസിന് പരുക്കേറ്റത്.

കോപ്പാ ഡെൽറേ ഫൈനലിലാണ് മെസി അവസാനം കളിച്ചത്. പരുക്കേറ്റ മെസിയും സുവാരസും ടീമിനൊപ്പമല്ല പരിശീലനം നടത്തുന്നത്. സീസണിലെ ആദ്യമത്സരത്തിലാണ് സുവരാസിന് പരുക്കേറ്റത്.