സലായ്ക്ക് മാത്രമല്ല, മറ്റ് താരങ്ങളേയും ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി വിട്ടുനല്‍കില്ലെന്നും ലിവര്‍പൂള്‍ ടീം മാനേജ്‌മെന്റ്.

ലണ്ടന്‍: അടുത്ത മാസത്തെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി സൂപ്പര്‍ താരം മുഹമ്മദ് സലായെ ഈജിപ്ത്ിന് വിട്ടുകൊടുക്കില്ലെന്ന് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍. കൊവിഡ് പശ്ചാത്തലത്തിലാണ് ലിവര്‍പൂളിന്റെ തീരുമാനം. 

സലായ്ക്ക് മാത്രമല്ല, മറ്റ് താരങ്ങളേയും ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി വിട്ടുനല്‍കില്ലെന്നും ലിവര്‍പൂള്‍ ടീം മാനേജ്‌മെന്റ് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനെ അറിയിച്ചു. 

സെപ്റ്റംബറില്‍ അംഗോള, ഗാബോണ്‍ എന്നിവര്‍ക്കെതിരെയാണ് ഈജിപ്തിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.