മെക്സിക്കോയുമായുള്ള ഗ്രൂപ്പ് എ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ദക്ഷിണ കൊറിയൻ ടീമിന്റെ പരിശീലന ക്യാമ്പിന് മുകളിൽ പറന്ന ഡ്രോൺ മെക്സിക്കൻ സൈന്യം വെടിവെച്ചിട്ടു. സംഭവത്തിൽ ദക്ഷിണ കൊറിയൻ കോച്ച് ആശങ്ക പ്രകടിപ്പിച്ചു.

മെക്സിക്കോ സിറ്റി: ദക്ഷിണ കൊറിയ ടീമിന്റെ പരിശീലന ക്യാംപിന് മുകളിലൂടെ പറന്ന ഡ്രോൺ വെടിവച്ചിട്ട് മെക്സിക്കൻ സൈന്യം. ഗ്രൂപ് എയിൽ മെക്സികോയുമായുള്ള ദക്ഷിണ കൊറിയയുടെ മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് സംഭവം. തങ്ങൾ തന്ത്രങ്ങൾ പരിശീലിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവമെന്നും അതുകൊണ്ട് തന്നെ തങ്ങളെ ഇത് ബാധിച്ചില്ലെന്നും, എന്നാൽ മത്സരത്തിന് തയ്യാറെടുക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു സംഭവം അരങ്ങേറിയത്തിൽ ആശങ്കയുണ്ടെന്നും ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ് ബോ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാളെ രാവിലെ 6:30 നാണ് മെക്സിക്കോയും ദക്ഷിണ കൊറിയയും തമ്മിലുള്ള പോരാട്ടം. ആദ്യ മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെ തോൽപിച്ചാണ് ദക്ഷിണ കൊറിയ തങ്ങളെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേസമയം സൗത്ത് ആഫ്രിക്കയുടെ വിജയം നേടാനായ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ മെക്സിക്കോ ഇറങ്ങുന്നത്. ആദ്യ കളി വിജയിച്ച ഇരു ടീമുകളും പോയന്റ് നിലയിൽ ഗ്രൂപ് എയിൽ തുല്യരാണ്.

അതുകൊണ്ട് തന്നെ ഈ മത്സരം വിജയിക്കുന്ന ടീമിന് നോക്ക്ഔട്ട് റൗണ്ടിലേക്കുള്ള സാധ്യതകൾ നിലനിർത്താം.ഗ്രൂപ് എയിലെ അടുത്ത മത്സരത്തിൽ ചെക് റിപ്പബ്ലിക്കിന് സൗത്ത് ആഫ്രിക്കയാണ് എതിരാളികൾ. ആദ്യ കളി തോൽവിയറിഞ്ഞതിന് ശേഷമെത്തുന്നത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും ഇന്നത്തെ കളി നിർണായകമാണ്.

YouTube video player